LogoLoginKerala

ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട് ഫോണുകളും ഡാറ്റ പാക്കേജുകളും വിപണിയിൽ എത്തിക്കാൻ ജിയോ

ഇന്ത്യയിൽ ഏറ്റവും വില കുറഞ്ഞ സ്മാര്ട്ട് ഫോണുകള് എത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ജിയോ അറിയിച്ചു. പല വിദേശ കമ്പനികളും ഞെട്ടലോടെയാണ് അംബാനിയുടെ ഈ പ്രഖ്യാപനത്തെ കാണുന്നത്. റിലയന്സിന്റെ ടെലികോം യൂണിറ്റ് ഡിസൈന് ചെയ്യുന്ന ഫോണ് മറ്റു കമ്പനികള് വഴി നിര്മിച്ചാകും വിപണിയിലെത്തിക്കുക. രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കില് ഇന്റര്നെറ്റ് ലഭ്യമാക്കും എന്നുളളത് മറ്റുള്ള മൊബൈല് കമ്പനികള്ക്ക് വലിയ തിരിച്ചടിയായിരിക്കുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. Also Read: സ്വപ്ന സുരേഷിനൊപ്പം സെല്ഫി; പൊലീസുകാര്ക്കെതിരെ അച്ചടക്ക നടപടി കുറഞ്ഞ നിരക്കില് ആന്ഡ്രോയിഡ് ഫോണുകള് …
 

ഇന്ത്യയിൽ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട് ഫോണുകള്‍ എത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ജിയോ അറിയിച്ചു. പല വിദേശ കമ്പനികളും ഞെട്ടലോടെയാണ് അംബാനിയുടെ ഈ പ്രഖ്യാപനത്തെ കാണുന്നത്. റിലയന്‍സിന്റെ ടെലികോം യൂണിറ്റ് ഡിസൈന്‍ ചെയ്യുന്ന ഫോണ്‍ മറ്റു കമ്പനികള്‍ വഴി നിര്‍മിച്ചാകും വിപണിയിലെത്തിക്കുക. രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കും എന്നുളളത് മറ്റുള്ള മൊബൈല്‍ കമ്പനികള്‍ക്ക് വലിയ തിരിച്ചടിയായിരിക്കുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read: സ്വപ്ന സുരേഷിനൊപ്പം സെല്‍ഫി; പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി

കുറഞ്ഞ നിരക്കില്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ നല്‍കാനായാല്‍ അതു മറ്റ് ടെലികോം കമ്പനികളില്‍ നിന്നുള്ള ഉപഭോക്താക്കളെ റിലയന്‍സ് പ്ലാനുകളിലേക്ക് കൂടുതലായി ആകര്‍ഷിക്കുമെന്നാണ് കണക്കുകൂട്ടലുകൾ. നൂറ് ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള റിലയന്‍സ് 2017ലാണ് ഇന്ത്യയില്‍ ജിയോ ഫോണിനു തുടക്കം കുറിച്ചത്. ജിയോ മുന്‍പു പുറത്തിറക്കിയ ലൈഫ് സ്മാര്‍ട്ട് ഫോണുകളുടെ വില്‍പ്പന മികച്ച രീതിയില്‍ തന്നെ ഇന്ത്യയില്‍ നടന്നിരുന്നു. പക്ഷേ കൂടുതല്‍ മോഡലുകള്‍ കമ്പനി നിര്‍മിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ മികച്ച തിരിച്ചുവരവിനാണ് കമ്പനി ഒരുങ്ങുന്നത്.

Also Read: ദശാബ്ദങ്ങൾ നീണ്ട ശത്രുതയ്ക്ക് അവസാനം; യുഎഇ-ബഹ്‌റൈൻ-ഇസ്രായേൽ സമാധാനകരാര്‍ ഒപ്പിട്ടു

ഫേസ്ബുക്ക്, ഇന്റല്‍, ക്വാല്‍കോം തുടങ്ങിയ നിക്ഷേപകരില്‍ നിന്ന് ആഗോള സാമ്പത്തിക, സാങ്കേതിക പിന്തുണയാണ് റിലയന്‍സിന് ഇപ്പോഴുള്ളത്. ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന നൂറ് മില്യണ്‍ സ്മാര്‍ട്ട് ഫോണുകളായിരിക്കും ഇന്ത്യയില്‍ ലോഞ്ച് ചെയ്യുക. ഫോണിനൊപ്പം ആകര്‍ഷകമായി ഡാറ്റാ പാക്കുകളും കമ്പനി വാഗ്ദാനം ചെയ്‌തേക്കാം. ഉപഭോക്താക്കള്‍ക്ക് വളരെ കുറഞ്ഞ നിരക്കിലും ഉപയോഗപ്രദവുമായ രീതിയില്‍ പലതരത്തിലുള്ള ഡാറ്റാ പാക്കേജുകള്‍ ജിയോ വിപണിയിൽ എത്തിക്കുമെന്ന് സൂചനകളുണ്ട്.

Also Read: സംസ്ഥാന മന്ത്രിസഭായോഗം ഇന്ന്