LogoLoginKerala

കോവിഡ് വാക്‌സിന്‍ ഒരു മാസത്തിനുള്ളില്‍; പ്രഖ്യാപനവുമായി ഡൊണാള്‍ഡ് ട്രംപ്

ഒരു മാസത്തിനുള്ളില് കോവിഡ് വാക്സിന് ലഭ്യമായേക്കുമെന്നാണ് അമേരിക്കന് പ്രസിഡണ്ട് ഡൊണാള്ഡ് ട്രംപ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. “കോവിഡ് വാക്സിന് വളരെ അടുത്ത് എത്തിക്കഴിഞ്ഞു, ആഴ്ചകള്ക്കുള്ളില് വാക്സിന് പുറത്തിറങ്ങു൦, കുറഞ്ഞത് മൂന്നാഴ്ചയോ നാലാഴ്ചയോ സമയം വേണ്ടിവരു൦” ട്രംപ് പറയുന്നു. പെന്സില്വാനിയയില് വോട്ടര്മാരുമായി നടന്ന ചോദ്യോത്തര പരിപാടിയിലാണ് പ്രസിഡണ്ട് ഇക്കാര്യം വീണ്ടും ആവര്ത്തിച്ചത്. ലോകത്ത് ഏറ്റവും കൂടുതല് കോവിഡ് ബാധിതരുള്ള രാജ്യമാണ് അമേരിക്ക. കോവിഡ് വാക്സിന് ഒരു മാസത്തിനുള്ളില് പുറത്തിറങ്ങുമെന്ന പ്രസിഡണ്ടിന്റെ വാക്കുകള് കോവിഡ് മാഹാമാരിമൂലം പ്രതിസന്ധിയിലായ ജനങ്ങള്ക്ക് ആശ്വാസമേകുന്നതാണ്. അതേസമയം ട്രംപിന്റെ …
 

ഒരു മാസത്തിനുള്ളില്‍ കോവിഡ് വാക്സിന്‍ ലഭ്യമായേക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്‌.

“കോവിഡ് വാക്‌സിന്‍ വളരെ അടുത്ത് എത്തിക്കഴിഞ്ഞു, ആഴ്ചകള്‍ക്കുള്ളില്‍ വാക്‌സിന്‍ പുറത്തിറങ്ങു൦, കുറഞ്ഞത്‌ മൂന്നാഴ്ചയോ നാലാഴ്ചയോ സമയം വേണ്ടിവരു൦” ട്രംപ് പറയുന്നു. പെന്‍സില്‍വാനിയയില്‍ വോട്ടര്‍മാരുമായി നടന്ന ചോദ്യോത്തര പരിപാടിയിലാണ് പ്രസിഡണ്ട് ഇക്കാര്യം വീണ്ടും ആവര്‍ത്തിച്ചത്.

ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യമാണ് അമേരിക്ക. കോവിഡ് വാക്‌സിന്‍ ഒരു മാസത്തിനുള്ളില്‍ പുറത്തിറങ്ങുമെന്ന പ്രസിഡണ്ടിന്റെ വാക്കുകള്‍ കോവിഡ് മാഹാമാരിമൂലം പ്രതിസന്ധിയിലായ ജനങ്ങള്‍ക്ക് ആശ്വാസമേകുന്നതാണ്.

അതേസമയം ട്രംപിന്‍റെ പ്രഖ്യാപനം സംശയദൃഷ്ടിയോടെയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി കാണുന്നത്. നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് ട്രംപ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും മേല്‍ വാക്സിന്‍റെ കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി ആശങ്ക പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടി, വേണ്ടവിധം പരീക്ഷണങ്ങള്‍ നടത്താതെ ട്രംപ് കോവിഡ് വാക്‌സിന്‍ പുറത്തിറക്കുമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി കമല ഹാരിസ് ആരോപിച്ചിരുന്നു.