LogoLoginKerala

നയതന്ത്ര ബാഗ് സ്വര്‍ണക്കടത്ത്; കെ.ടി റമീസിന് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്ണക്കടത്തിലെ കസ്റ്റംസ് കേസില് മുഖ്യപ്രതി കെ.ടി റമീസിന് ജാമ്യം. കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതി കര്ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. Also Read: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം; നുണ പരിശോധനക്ക് അനുമതി 2 ലക്ഷം രൂപയുടെ ബോണ്ടും ആള്ജാമ്യവും ഒപ്പം തന്നെ എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്പാകെ ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയില് പറയുന്നു. Also Read: വിനയന്റെ വിലക്ക് നീക്കിയ ഉത്തരവ്; ഫെഫ്ക സുപ്രീം കോടതിയിലേക്ക് കുറ്റപത്രം സമര്പ്പിക്കും വരെയോ അല്ലെങ്കില് മൂന്ന് മാസം വരെയങ്കിലും …
 

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്‍ണക്കടത്തിലെ കസ്റ്റംസ് കേസില്‍ മുഖ്യപ്രതി കെ.ടി റമീസിന് ജാമ്യം. കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതി കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

Also Read: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം; നുണ പരിശോധനക്ക് അനുമതി

2 ലക്ഷം രൂപയുടെ ബോണ്ടും ആള്‍ജാമ്യവും ഒപ്പം തന്നെ എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നു.

Also Read: വിനയന്റെ വിലക്ക് നീക്കിയ ഉത്തരവ്; ഫെഫ്ക സുപ്രീം കോടതിയിലേക്ക്

കുറ്റപത്രം സമര്‍പ്പിക്കും വരെയോ അല്ലെങ്കില്‍ മൂന്ന് മാസം വരെയങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. പാസ്‌പോര്‍ട്ട് കെട്ടിവക്കണം തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

Also Read: ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസ്; വിധി സെപ്റ്റംബര്‍ 30ന്

കസ്റ്റംസ് രജിസ്റ്റര്‍ ചെയത് കേസില്‍ ജാമ്യം ലഭിച്ചതോടെ എന്‍.ഐ.എയുടെ കേസില്‍ കസ്റ്റഡി തുടരുന്നതിനാല്‍ റമീസിന് പുറത്തിറങ്ങാന്‍ ആവില്ല. സ്വര്‍ണക്കടത്തുകേസിലെ മുഖ്യ ആസൂത്രകനാണ് കെ.ടി റമീസ്.

Also Read: സംസ്ഥാനത്ത് അയവില്ലാതെ സമരപരമ്പര; സംഘർഷം; ലാത്തിച്ചാർജ്