LogoLoginKerala

സ്വപ്ന സുരേഷിനൊപ്പം സെല്‍ഫി; പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി

ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പം സെല്ഫി എടുത്തതിന് അച്ചടക്ക നടപടി. സെൽഫി എടുത്ത വനിതാ പൊലീസുകാരെ പണിഷ്മെന്റ് റോള് പട്ടികയില്പെടുത്തി. തുടരന്വേഷണത്തിന് സി ബ്രാഞ്ച് എസിപിയെ ചുമതലപ്പെടുത്തി. Also Read: സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് സ്വപ്ന തൃശൂര് മെഡിക്കല് കോളജില് ചികില്സയില് കഴിയുന്ന സമയത്താണ് ആറു വനിതാ പൊലീസുകാര് സെല്ഫിയെടുത്തത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ നേരില്കണ്ടപ്പോള് വനിതാ പൊലീസുകാര് കൗതുകത്തിന് എടുത്ത െസല്ഫിയാണ് പൊല്ലാപ്പായത്. Also Read: ദശാബ്ദങ്ങൾ നീണ്ട ശത്രുതയ്ക്ക് …
 

ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പം സെല്‍ഫി എടുത്തതിന് അച്ചടക്ക നടപടി. സെൽഫി എടുത്ത വനിതാ പൊലീസുകാരെ പണിഷ്മെന്റ് റോള്‍ പട്ടികയില്‍പെടുത്തി. തുടരന്വേഷണത്തിന് സി ബ്രാഞ്ച് എസിപിയെ ചുമതലപ്പെടുത്തി.

Also Read: സംസ്ഥാന മന്ത്രിസഭായോഗം ഇന്ന്

സ്വപ്ന തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന സമയത്താണ് ആറു വനിതാ പൊലീസുകാര്‍ സെല്‍ഫിയെടുത്തത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ നേരില്‍കണ്ടപ്പോള്‍ വനിതാ പൊലീസുകാര്‍ കൗതുകത്തിന് എടുത്ത െസല്‍ഫിയാണ് പൊല്ലാപ്പായത്.

Also Read: ദശാബ്ദങ്ങൾ നീണ്ട ശത്രുതയ്ക്ക് അവസാനം; യുഎഇ-ബഹ്‌റൈൻ-ഇസ്രായേൽ സമാധാനകരാര്‍ ഒപ്പിട്ടു

ഒരു വനിതാ പൊലീസുകാരിയുടെ ഫോണിലായിരുന്നു ചിത്രമെടുത്തത്. ഡ്യൂട്ടി കഴിഞ്ഞ് സ്റ്റേഷനിലേക്ക് മടങ്ങി എത്തിയ വനിതാ പൊലീസുകാര്‍ ചിത്രം സഹപ്രവര്‍ത്തകര്‍ക്കു കാണിച്ചുകൊടുത്തു. അങ്ങനെയാണ് മേലുദ്യോഗസഥർ സംഭവം അറിയുന്നത്. ഉടൻ തന്നെ ഇവരെ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ആദിത്യ വിളിച്ചുവരുത്തി താക്കീത് ചെയ്തിരുന്നു. ഇനി, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പും കമ്മിഷണര്‍ നല്‍കിയതായാണ് റിപ്പോർട്ടുകൾ.

Also Read: കെ സുരേന്ദ്രനല്ല പിണറായി വിജയൻ; ബിജെപി അധ്യക്ഷനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി