LogoLoginKerala

തമിഴ് നടൻ സൂര്യക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടി വേണം

തമിഴ് സിനിമാതാരം സൂര്യയ്ക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടി എന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്തെഴുതി മദ്രാസ് ഹൈക്കോടതി ജഡ്ജി എസ്എം സുബ്രഹ്മണ്യം. നീറ്റ് പരീക്ഷയുടെ പേരില് രാജ്യത്തെ കോടതികളെ വിമര്ശച്ചതിനാണ് താരത്തിനെതിരെ കോടതി അലക്ഷ്യത്തിന് നടപടി വേണമെന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി ആവശ്യപ്പെട്ടിരിക്കുന്നത്. Also Read: നീറ്റ് ഭീതിയിൽ തമിഴ്നാട്ടിൽ വിദ്യാർത്ഥികളുടെ ആത്മഹത്യ; രൂക്ഷ വിമർശനവുമായി സൂര്യ രാജ്യത്തിലെ ജഡ്ജിമാരെയും നിതീന്യായ സംവിധാനത്തെയും വിമര്ശിച്ചതിന് സൂര്യയ്ക്കെതിരെ വാറണ്ട് ഇറക്കണം എന്നാണ് ജഡ്ജിയുടെ ആവശ്യം. താരത്തിന്റെ നീറ്റ് പരീക്ഷ സംബന്ധിച്ച പ്രസ്താവന …
 

തമിഴ് സിനിമാതാരം സൂര്യയ്‌ക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടി എന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്തെഴുതി മദ്രാസ് ഹൈക്കോടതി ജഡ്ജി എസ്എം സുബ്രഹ്മണ്യം. നീറ്റ് പരീക്ഷയുടെ പേരില്‍ രാജ്യത്തെ കോടതികളെ വിമര്‍ശച്ചതിനാണ് താരത്തിനെതിരെ കോടതി അലക്ഷ്യത്തിന് നടപടി വേണമെന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി ആവശ്യപ്പെട്ടിരിക്കുന്നത്.

Also Read: നീറ്റ് ഭീതിയിൽ തമിഴ്‌നാട്ടിൽ വിദ്യാർത്ഥികളുടെ ആത്മഹത്യ; രൂക്ഷ വിമർശനവുമായി സൂര്യ

രാജ്യത്തിലെ ജഡ്ജിമാരെയും നിതീന്യായ സംവിധാനത്തെയും വിമര്‍ശിച്ചതിന് സൂര്യയ്‌ക്കെതിരെ വാറണ്ട് ഇറക്കണം എന്നാണ് ജഡ്ജിയുടെ ആവശ്യം. താരത്തിന്റെ നീറ്റ് പരീക്ഷ സംബന്ധിച്ച പ്രസ്താവന ടിവിയിലും യൂട്യൂബിലും കണ്ടതിന്റെ വെളിച്ചത്തിലാണ് നടപടി ആവശ്യപ്പെടുന്നതെന്നാണ് ജഡ്ജി എസ്എം സുബ്രഹ്മണ്യം കത്തില്‍ പറയുന്നത്.

Also Read:  മന്ത്രിക്ക് വഴിയൊരുക്കുന്ന പോലീസിന്റെ കാടൻ നടപടികളിൽ വ്യാപക പ്രതിഷേധം

കഴിഞ്ഞ ദിവസമാണ് നീറ്റ് പ്രവേശ പരീക്ഷ നടത്തുന്നതിനെതിരെ നടന്‍ സൂര്യ പ്രസ്താവന നടത്തിയത്. പ്രസ്താവനയില്‍ ഒരിടത്ത് പകര്‍ച്ച വ്യാധി ഭീതിയില്‍ കേസുകള്‍ വീഡിയോ കോണ്‍ഫന്‍സ് വഴി കേള്‍ക്കുന്ന കോടതികള്‍, അവിടുത്തെ ജഡ്ജിമാര്‍ കുട്ടികളോട് നേരിട്ട് പരീക്ഷ എഴുതാന്‍ പറയുന്നു എന്ന വിവാദ പരാമർശമുണ്ട്. ഇതാണ് ഇപ്പോള്‍ കോടതിക്കെതിരായ നീക്കമായി മദ്രാസ് ഹൈക്കോടതി ജഡ്ജി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. തന്റെ അഭിപ്രായ പ്രകാരം ഇത്തരം പ്രസ്താവനകള്‍ രാജ്യത്തെ ബഹുമാന്യരായ ജഡ്ജിമാരുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്നതും രാജ്യത്തെ നീതി സംവിധാനത്തെ ചോദ്യം ചെയ്യുന്നതുമാണെന്നും വളരെ മോശം രീതിയിലുള്ള വിമര്‍ശനമാണിതെന്നുമാണ് എസ്എം സുബ്രഹ്മണ്യം കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

Also Read: കെ.ടി.ജലീലിന്റെ മൊഴിയെടുത്തത് രണ്ട് ദിവസങ്ങളിലായി?