Other News

സ്വപ്ന സുരേഷിന്റെ ഫോണ്‍ വിളി; എന്‍ഐഎ പരിശോധന ആരംഭിച്ചു

തൃശൂർ മെഡിക്കല്‍ കോളേജിലെ സ്വപ്ന സുരേഷിന്റെ ഫോണ്‍ വിളി വിവാദത്തില്‍ എന്‍ഐഎ പരിശോധന ആരംഭിച്ചു. ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ പ്രമുഖരെ കേന്ദ്രീകരിച്ചും അന്വേഷണമുണ്ട്. സ്വപ്നയുടേയും റമീസിന്റയും ആരോഗ്യ പരിശോധനകള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.

അതേസമയം സ്വപ്നയോടൊപ്പം എടുത്ത സെൽഫി പുറത്തുവന്നതോടെ വനിത പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ വകുപ്പ് തല അന്വേഷണം നടക്കുകയാണ്. വനിത ഉദ്യോഗസ്ഥരെ താക്കീത് ചെയ്തു. അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷം കൂടുതൽ നടപടി ഉണ്ടായേക്കും. കൗതുകത്തിന് സെൽഫി എടുത്തതാണെന്നും വഴിവിട്ട സൗഹൃദം ഇല്ലായെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ സ്വപ്ന സുരേഷ് ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് തൃശൂർ മെഡിക്കൽ കോളേജിലെ നഴ്‌സ്മാർ മൊഴി നൽകി. പൊലീസിന്റെ സാന്നിധ്യത്തിൽ മാത്രമാണ് സ്വപ്നയെ കണ്ടതെന്നും നഴ്സുമാർ വ്യക്തമാക്കി. ഡ്യൂട്ടി നഴ്സിൻ്റെ ഫോണിൽ നിന്നും സ്വപ്ന ഉന്നതരെ ഫോണിൽ ബന്ധപ്പെട്ടുവെന്ന വിവാദത്തിൽ വകുപ്പുതല അന്വേഷണം നടക്കുകയാണ്. ശുചീകരണ തൊഴിലാളികളെ പ്രവേശിപ്പിച്ചതും പൊലീസ് സാന്നിധ്യത്തിലാണെന്നും നഴ്സുമാർ അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button

buy windows 11 pro test ediyorum