LogoLoginKerala

ഫാഷൻ ഗോൾഡ് നിക്ഷേപതട്ടിപ്പ്; കമറുദ്ദിൻ എംഎൽഎക്ക് നേരെ പ്രതിഷേധം

കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എംഎൽഎ കമറുദ്ദീന് നേരെ പ്രതിഷേധം. ഐഎൻഎൽ ന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. Also Read: മന്ത്രിമാരുടെ രാജി: നാടെങ്ങും പ്രതിഷേധം; അക്രമം അതേസമയം ഫാഷന് ഗോള്ഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മധ്യസ്ഥ സമിതിക്ക് മൊഴി നൽകാനെത്തിയ ജീവനക്കാരെ മർദ്ദിച്ചതായി പരാതി ഉയർന്നു. പി.ആര്.ഒ മുസ്തഫക്കാണ് മര്ദ്ദനമേറ്റത്. മാനേജറായിരുന്ന സൈനുദ്ദീന് അടക്കം ആറു പേരാണ് മൊഴി നല്കാനെത്തിയത്. Also Read: ഖുർആൻ പ്രചരിപ്പിക്കുന്നതിന് ഞങ്ങൾ എതിരല്ല; കെ. സുരേന്ദ്രൻ മധ്യസ്ഥതക്കായി വന്ന മാഹിൻ ഹാജി മുസ്തഫയെ …
 

കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എംഎൽഎ കമറുദ്ദീന് നേരെ പ്രതിഷേധം. ഐഎൻഎൽ ന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.

Also Read: മന്ത്രിമാരുടെ രാജി: നാടെങ്ങും പ്രതിഷേധം; അക്രമം

അതേസമയം ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് നിക്ഷേപ ത​ട്ടി​പ്പുമായി ബന്ധപ്പെട്ട് മധ്യസ്ഥ സമിതിക്ക് മൊഴി നൽകാനെത്തിയ ജീവനക്കാരെ മർദ്ദിച്ചതായി പരാതി ഉയർന്നു. പി.ആര്‍.ഒ മുസ്തഫക്കാണ് മര്‍ദ്ദനമേറ്റത്. മാനേജറായിരുന്ന സൈനുദ്ദീന്‍ അടക്കം ആറു പേരാണ് മൊഴി നല്‍കാനെത്തിയത്.

Also Read: ഖുർആൻ പ്രചരിപ്പിക്കുന്നതിന് ഞങ്ങൾ എതിരല്ല; കെ. സുരേന്ദ്രൻ

മധ്യസ്ഥതക്കായി വന്ന മാഹിൻ ഹാജി മുസ്തഫയെ മർദിച്ചു എന്നാണ് പരാതി. പാണക്കാട് നടന്ന ലീഗ് നേതാക്കളുടെ യോഗത്തിലാണ് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മധ്യസ്ഥ ശ്രമം നടത്താന്‍ കല്ലട്ര മാഹിന്‍ ഹാജിയെ ചുമതലപ്പെടുത്തിയത്. ഇതിന്‍റെ ഭാഗമായി എം.സി കമറുദ്ദീന്‍ എംഎല്‍എയില്‍ നിന്നും മാഹിന്‍ ഹാജി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. മുൻ ജീവനക്കാരുടെ സ്വത്ത് കണ്ടുകെട്ടി കമറുദ്ദീൻ എംഎൽഎയുടെ ബാധ്യത ഒഴിവാക്കാനുള്ള ശ്രമം ഉണ്ടെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

Also Read: അഴിമതിക്ക് കൂട്ട് നിൽക്കുന്ന ഇതുപോലെ ഒരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല; ചെന്നിത്തല

അതേസമയം ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിന്‍റെ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് സംഘം ഇന്ന് കാസര്‍കോടെത്തും. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്. പി കെ.കെ.മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയിലെത്തുക. അതേസമയം തട്ടിപ്പ് കേസിൽ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

Also Read: നടിയെ ആക്രമിച്ച കേസ്: നടൻ മുകേഷ് ഇന്ന് കോടതിയിൽ ഹാജരാകും