LogoLoginKerala

മന്ത്രിക്ക് വഴിയൊരുക്കുന്ന പോലീസിന്റെ കാടൻ നടപടികളിൽ വ്യാപക പ്രതിഷേധം

യുഎസിലെ മിനിയപ്പലിസിൽ പൊലീസ് കഴുത്തിൽ കാൽമുട്ടൂന്നിനിന്നു ശ്വാസം മുട്ടിച്ചതാണ് ജോർജ് ഫ്ലോയ്ഡ് എന്ന യുഎസിലെ മിനിയപ്പലിസിൽ പൊലീസ് കഴുത്തിൽ കാൽമുട്ടൂന്നിനിന്നു ശ്വാസം മുട്ടിച്ചതാണ് ജോർജ് ഫ്ലോയ്ഡ് എന്ന കറുത്തവർഗക്കാരന്റെ മരണത്തിനിടയാക്കിയത്. മേയ് അവസാനം നടന്ന സംഭവത്തിനു പിന്നാലെ ഇപ്പോൾ കേരളത്തിൽ ആ ചിത്രം വീണ്ടും ചർച്ചയാകുകയാണ്. കൂടെ പൊലീസ് അതിക്രമം വെളിവാക്കുന്ന മറ്റൊരു ചിത്രവും. അങ്കമാലിയിൽ മന്ത്രി കെ.ടി. ജലീലിനെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ശരീരത്തിൽ കയറിയിരുന്ന് മന്ത്രിയുടെ വാഹനം കടന്നുപോകാൻ വഴിയൊരുക്കുന്ന പൊലീസ് …
 

യുഎസിലെ മിനിയപ്പലിസിൽ പൊലീസ് കഴുത്തിൽ കാൽമുട്ടൂന്നിനിന്നു ശ്വാസം മുട്ടിച്ചതാണ് ജോർജ് ഫ്ലോയ്ഡ് എന്ന യുഎസിലെ മിനിയപ്പലിസിൽ പൊലീസ് കഴുത്തിൽ കാൽമുട്ടൂന്നിനിന്നു ശ്വാസം മുട്ടിച്ചതാണ് ജോർജ് ഫ്ലോയ്ഡ് എന്ന കറുത്തവർഗക്കാരന്റെ മരണത്തിനിടയാക്കിയത്. മേയ് അവസാനം നടന്ന സംഭവത്തിനു പിന്നാലെ ഇപ്പോൾ കേരളത്തിൽ ആ ചിത്രം വീണ്ടും ചർച്ചയാകുകയാണ്. കൂടെ പൊലീസ് അതിക്രമം വെളിവാക്കുന്ന മറ്റൊരു ചിത്രവും.

അങ്കമാലിയിൽ മന്ത്രി കെ.ടി. ജലീലിനെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ശരീരത്തിൽ കയറിയിരുന്ന് മന്ത്രിയുടെ വാഹനം കടന്നുപോകാൻ വഴിയൊരുക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഫ്ലോയ്ഡ് നേരിട്ട അതിക്രമത്തോട് താരതമ്യം ചെയ്താണ് ചർച്ചകൾ ഏറെയും.

അതേസമയം ഓടുന്ന വണ്ടിക്ക് നേരെ ചാടിക്കയറിയ പ്രവർത്തകരെ അടക്കി നിർത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. നിയത്രണമില്ലാതെ ഓടിക്കയറുമ്പോൾ വാഹനത്തിന്റെ ഏതെങ്കിലും ഒരുഭാഗം പ്രവർത്തകന്റെ ദേഹത്ത് തട്ടിയുരുന്നെങ്കിൽ എന്താവും സ്ഥിതിയെന്നാണ് പോലീസിനെ അനുകൂലിക്കുന്നവരുടെ വാദം.

എന്നാൽ പ്രമുഖ നേതാക്കളും ചലച്ചിത്ര സംവിധായകരുമടക്കമുള്ളവര്‍ പൊലീസ് നടപടിക്കെതിരെ രംഗത്തുവന്നു.ഒരു കുപ്രസിദ്ധ ചിത്രത്തെ അനുസ്മരിപ്പിക്കുന്ന പൊലീസ് ഭീകരതയുടെ ചിത്രമാണ് കേരളത്തിൽ പുറത്തുവന്നത് എന്നാണ് ചിത്രം പങ്കുവച്ച് കോൺഗ്രസ് നേതാവ് പി.സി.വിഷ്ണുനാഥ് ഫെയ്സ്ബുക്കിൽ കുറിച്ചത്. ‘പൗരനും പിണറായി സർക്കാരും’ എന്ന തലക്കെട്ടോടെയാണ് വി.ടി.ബൽറാം എംഎല്‍എ ചിത്രം പങ്കുവച്ചത്. സംവിധായകന്‍ അരുണ്‍ ഗോപി അടക്കമുള്ളവരും വിമര്‍ശനവുമായി രംഗത്തെത്തി.

പിസി വിഷുനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

അമേരിക്കയിലെ പോലീസ് ഒരു കറുത്ത വർഗ്ഗക്കാരനോട് കാണിച്ച ക്രൂരതയുടെ ചിത്രം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. അമേരിക്കയിലെ തെരുവുകളിൽ ജനം ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചു. കേരളത്തിൽ പോലും ആ സംഭവത്തിൽ പോലീസ് ഭീകരതക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തി. അമേരിക്കൻ പോലീസ് സേന മുട്ടുകുത്തി മാപ്പ് പറയുന്ന സംഭവം പോലുമുണ്ടായി.
മനുഷ്യന്റെ പ്രതിഷേധിക്കാനുള്ള അവകാശത്തെ, പ്രാകൃതമായ രീതിയിൽ ബലപ്രയോഗത്തിലൂടെ ഒതുക്കുന്നതിനെതിരെയാണ് മാനവികതയിൽ വിശ്വസിക്കുന്നവർ ശബ്ദമുയർത്തിയത്.
ആ കുപ്രസിദ്ധ ചിത്രത്തെ അനുസ്മരിപ്പിക്കുന്ന പോലീസ് ഭീകരതയുടെ ചിത്രമാണ് കേരളത്തിൽ പുറത്തുവന്നത്!

ജനങ്ങളെ സംരക്ഷിക്കേണ്ടവരാണ് പോലീസ്. എന്നാൽ, നിലവിലെ ആഭ്യന്തര വകുപ്പ്, പാലത്തായിയിലും വാളയാറിലും സ്ത്രീ പീഡകരുടെ സംരക്ഷകരാക്കി പോലീസിനെ മാറ്റി. വിനായകനുൾപ്പടെ നിരവധി പോലീസ് ഭീകരതയുടെ ഉദാഹരണം ഇക്കാലയളവിൽ ഉണ്ടായിട്ടുണ്ട്. സൈബർ കേസുകളിൽ ഉൾപ്പടെ കൃത്യമായി കക്ഷിരാഷ്ട്രീയവൽക്കരിക്കപ്പെട്ട രീതിയിലാണ് പോലീസ് വകുപ്പ് ഇടപെടുന്നത്. നിലവിൽ ജലീലിനെപ്പോലെയുള്ള അഴിമതിക്കാരെ സംരക്ഷിക്കാൻ വേണ്ടിയാണ് അവർ നിലകൊള്ളുന്നത്. ന്യായമായ പി.എസ്. സി സമരത്തെയും പോലീസ് ഭീകരത കൊണ്ട് നേരിടാനാണ് ഈ സർക്കാർ ശ്രമിച്ചത്. ഈ സർക്കാരിന്റെ കീഴിലെ പോലീസ് സ്ത്രീകളെയോ, കുട്ടികളെയോ, പാവങ്ങളെയോ രക്ഷിക്കുന്നവരല്ല; പീഡകരെയും അഴിമതിക്കാരെയും രക്ഷിക്കുന്നവരായി അവർ മാറി.

ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥുമായി കേരളത്തിന്റെ ആഭ്യന്തര മന്ത്രിക്ക് ഛായ കൂടി വരുന്നുണ്ട്.
പെരിയ കൊലക്കേസിൽ ചാർജ് ഷീറ്റ്, സിബിഐക്ക് സമർപ്പിക്കാനുള്ള കേരളാ പോലീസിന്റെ മടിയും നമ്മൾ കണ്ടതാണ്. പി. എസ്. സി റാങ്കലിസ്റ്റും, നിയമനങ്ങളും പോലും രാഷ്ട്രീയവൽക്കരിക്കപ്പെട്ട ഈ ഭരണകാലത്ത്, പോലീസ് സേനയുടെ പ്രവർത്തനങ്ങളെയും രാഷ്ട്രീയവൽക്കരിക്കുകയാണ് സർക്കാർ.
തോക്കിനും ലാത്തിക്കും തോറ്റിട്ടില്ലെന്ന് ഒരിക്കൽ പാടി നടന്നവർ ലാത്തിയെ പ്രതിരോധത്തിന്റെ അവസാന ആയുധമാക്കുന്നു.

എത്ര ജനാധിപത്യവാദികളുടെ ശബ്ദമുയർന്നു, ഇതെല്ലാം കാണുമ്പോൾ ?

മന്ത്രിക്ക് വഴിയൊരുക്കുന്ന പോലീസിന്റെ കാടൻ നടപടികളിൽ വ്യാപക പ്രതിഷേധം