
നടിയെ ആക്രമിച്ച കേസിൽ നടനും എംഎൽഎയുമായ മുകേഷ് ഇന്ന് കോടതിയിൽ ഹാജരാകും. കേസിൽ മുഖ്യപ്രതിയായ പൾസർ സുനി മുൻകാലങ്ങളിൽ മുകേഷിന്റെ ഡ്രൈവറായി പ്രവർത്തിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദംശങ്ങൾ ചോദിച്ചറിയുന്നതിന് വേണ്ടിയാണ് താരത്തിനെ പ്രോസിക്യൂഷൻ ഇന്ന് വിസ്തരിക്കുന്നത് എന്നാണ് സൂചനകൾ.
Also Read: നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണം; ഹര്‍ജി ഇന്ന്
അതേസമയം നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നല്കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. കൊച്ചിയിലെ പ്രത്യേക കോടതിയാണ് ഹര്‍ജി പരിഗണിക്കുക.
Also Read: ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി; സമരം ശക്തമാക്കാൻ പ്രതിപക്ഷവും ബിജെപിയും