LogoLoginKerala

ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി; സമരം ശക്തമാക്കാൻ പ്രതിപക്ഷവും ബിജെപിയും

കേന്ദ്ര ഏജന്സി ചോദ്യം ചെയ്തതിന്റെ പേരില് കെ ടി ജലീലിനെ ഒഴിവാക്കി നിർത്തില്ലെന്ന് മുഖ്യമന്ത്രി സൂചന നല്കിയതോടെ സമരങ്ങള് കടുപ്പിക്കാന് പ്രതിപക്ഷവും ബിജെപിയും. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന് ആരോപണവുമായാവും പ്രതിപക്ഷത്തിന്റെ തുടര്സമരങ്ങള്. Also Read: ജലീൽ എന്തിന് രാജിവെക്കണം? ഇ ഡി ക്ക് പിന്നാലെ ഇനി ഏതു കേന്ദ്ര ഏജന്സി ചോദ്യം ചെയ്താലും ജലീലിനെ ഇടതുമുന്നണി സംരക്ഷിക്കുമെന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ നിലപാടുകൾ. സിപിഎം സംസ്ഥാന കേന്ദ്ര നേതൃത്വങ്ങള്ക്ക് മുഖ്യമന്ത്രിയും ജലീല് നിരപരാധിയെന്ന് പറഞ്ഞതോടെ പ്രതിപക്ഷ സമരങ്ങള് ഗൗനിക്കില്ലെന്ന സന്ദേശമാണ് …
 

കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്തതിന്റെ പേരില്‍ കെ ടി ജലീലിനെ ഒഴിവാക്കി നിർത്തില്ലെന്ന് മുഖ്യമന്ത്രി സൂചന നല്‍കിയതോടെ സമരങ്ങള്‍ കടുപ്പിക്കാന്‍ പ്രതിപക്ഷവും ബിജെപിയും. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന് ആരോപണവുമായാവും പ്രതിപക്ഷത്തിന്റെ തുടര്‍സമരങ്ങള്‍.

Also Read: ജലീൽ എന്തിന് രാജിവെക്കണം?

ഇ ‍ഡി ക്ക് പിന്നാലെ ഇനി ഏതു കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്താലും ജലീലിനെ ഇടതുമുന്നണി സംരക്ഷിക്കുമെന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ നിലപാടുകൾ. സിപിഎം സംസ്ഥാന കേന്ദ്ര നേതൃത്വങ്ങള്‍ക്ക് മുഖ്യമന്ത്രിയും ജലീല്‍ നിരപരാധിയെന്ന് പറഞ്ഞതോടെ പ്രതിപക്ഷ സമരങ്ങള്‍ ഗൗനിക്കില്ലെന്ന സന്ദേശമാണ് പാർട്ടി നൽകുന്നത്. ജലീലിന്റെ വിശദീകരണത്തില്‍ പാര്‍ട്ടിനേതൃത്വത്തിന് സംശയങ്ങളില്ല. ആരോപണം ഉയര്‍ന്നാല്‍ മന്ത്രിമാര്‍ രാജിവെച്ച് മാറുന്നത് ഉചിതമല്ലെന്നാണ് ഈ മന്ത്രിസഭയിലെ മുന്‍ രാജികള്‍ പഠിപ്പിച്ചതെന്നാണ് സിപിഎം കാഴ്ചപ്പാട്.

Also Read:  സ്വന്തം മാല ലോക്കറിൽ നിന്ന് എടുത്ത് നോക്കിയതിനാണോ അന്വേഷണം?

അതേസമയം ജലീല്‍ രാജിവെയ്ക്കും വരെ സമരമെന്ന പ്രഖ്യാപനത്തില്‍ നിന്നും പ്രതിപക്ഷ സംഘടനകള്‍ പിന്നോട്ടില്ലെന്നാണ് സൂചനകൾ. ഇതോടെ പ്രതിഷേധം കൂടുതല്‍ ശക്തമാകുമെന്ന് ഉറപ്പായി. മന്ത്രി ജലീലിനെ വഴിയില്‍ തടയുന്ന സമരരീതികളടക്കം തുടരാനാണ് തീരുമാനം എന്നറിയുന്നു.

Also Read:  മോഹൻലാൽ ആയുർവേദ ചികിത്സയിൽ; ചിത്രങ്ങൾ കാണാം