LogoLoginKerala

സെക്രട്ടറിയേറ്റിന് മുൻപിൽ തെരുവുയുദ്ധം; ശബരീനാഥൻ എംഎൽഎക്ക് പരിക്ക്

മന്ത്രിമാരായ കെടി ജലീലിന്റെയും ഇപി ജയരാജനെയും രാജി ആവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികൾ നടത്തുന്ന പ്രതിഷേധ സമരത്തിൽ തലസ്ഥാനം യുദ്ധക്കളമായി. കനത്ത പ്രതിഷേധമാണ് യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. മൂന്നോറോളം വരുന്ന പ്രവർത്തകരാണ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുത്തത്. സംഘർഷം നിയന്ത്രണാതീതമായതോടെ ശക്തമായ നടപടിയെടുത്ത് പോലീസ് രംഗത്തെത്തി.മാർച്ചിന് നേരെ പോലീസ് ലാത്തി വീശി. യുഡിഎഫ് എംഎൽഎ ശബരീനാഥനടക്കം നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പോലീസ് ഗ്രനേഡും കണ്ണീർ വാതകവും പ്രയോഗിച്ചു. നിലവിൽ സെക്രട്ടറിയേറ്റിന്റെ മുൻവശം വലിയൊരു സംഘർഷഭൂമിയായി മാറിയിരിക്കുകയാണ്. പ്രവർത്തകർ സംഘടിച്ചെത്തി …
 

മന്ത്രിമാരായ കെടി ജലീലിന്റെയും ഇപി ജയരാജനെയും രാജി ആവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികൾ നടത്തുന്ന പ്രതിഷേധ സമരത്തിൽ തലസ്ഥാനം യുദ്ധക്കളമായി. കനത്ത പ്രതിഷേധമാണ് യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. മൂന്നോറോളം വരുന്ന പ്രവർത്തകരാണ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുത്തത്.

സംഘർഷം നിയന്ത്രണാതീതമായതോടെ ശക്തമായ നടപടിയെടുത്ത് പോലീസ് രംഗത്തെത്തി.മാർച്ചിന് നേരെ പോലീസ് ലാത്തി വീശി. യുഡിഎഫ് എംഎൽഎ ശബരീനാഥനടക്കം നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പോലീസ് ഗ്രനേഡും കണ്ണീർ വാതകവും പ്രയോഗിച്ചു.

നിലവിൽ സെക്രട്ടറിയേറ്റിന്റെ മുൻവശം വലിയൊരു സംഘർഷഭൂമിയായി മാറിയിരിക്കുകയാണ്. പ്രവർത്തകർ സംഘടിച്ചെത്തി മന്ത്രി കെടി ജലീലിന്റെ കോലം കത്തിച്ചതിനു ശേഷമാണ് യുഡിഎഫ് കോൺഗ്രസ്സ് പ്രവർത്തകരുടെ മാർച്ച് സെക്രട്ടറിയേറ്റിനു മുൻപിൽ എത്തിയത്.