LogoLoginKerala

കെ.ടി.ജലീലിന്റെ മൊഴിയെടുത്തത് രണ്ട് ദിവസങ്ങളിലായി?

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഇഡി കെ.ടി.ജലീലിന്റെ മൊഴിയെടുത്തത് രണ്ടു ദിവസങ്ങളിലായിട്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. Also Read: ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനവ്യാപക പ്രതിഷേധം; പാലക്കാട് യുവമോർച്ച പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ് വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയുമായിട്ടാണ് മന്ത്രിയുടെ മൊഴി എന്ഫോഴ്സ്മെന്റ് രേഖപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. ചോദ്യം ചെയ്ത വിവരം രഹസ്യമാക്കി വെക്കണമെന്ന് മന്ത്രി ജലീൽ ആവശ്യപ്പെട്ടതായും ഇഡി അധികൃതർ അറിയിച്ചതായി സൂചനകളുണ്ട്. Also Read: സർക്കാരിന്റെ പ്രതിച്ഛായ കൂടുന്നതല്ലാതെ കുറയില്ല; എകെ. ബാലൻ നേരത്തെ …
 

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഇഡി കെ.ടി.ജലീലിന്റെ മൊഴിയെടുത്തത് രണ്ടു ദിവസങ്ങളിലായിട്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read: ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനവ്യാപക പ്രതിഷേധം; പാലക്കാട് യുവമോർച്ച പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ്

വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയുമായിട്ടാണ് മന്ത്രിയുടെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് രേഖപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. ചോദ്യം ചെയ്ത വിവരം രഹസ്യമാക്കി വെക്കണമെന്ന് മന്ത്രി ജലീൽ ആവശ്യപ്പെട്ടതായും ഇഡി അധികൃതർ അറിയിച്ചതായി സൂചനകളുണ്ട്.

Also Read: സർക്കാരിന്റെ പ്രതിച്ഛായ കൂടുന്നതല്ലാതെ കുറയില്ല; എകെ. ബാലൻ

നേരത്തെ തന്നെ മന്ത്രിയോട് എന്‍ഫോഴ്‌സ്‌മെന്റ് കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ വിശദീകരണം ചോദിച്ചിരുന്നു. ഇതിന് മറുപടി എഴുതി നല്‍കുകയായിരുന്നു. ഈ മറുപടികൾ വിശദമാക്കാൻ വേണ്ടിയാണ് രണ്ടു ദിവസവും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തത്.

Also Read: ഇപി ജയരാജന്റെ വീട്ടിലേക്ക് യുവമോർച്ച മാർച്ച്; സംഘർഷം

മന്ത്രി നല്‍കിയ മൊഴി ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരികയാണ്. ഇതിന് ഇതിന് ശേഷമായിരിക്കും മന്ത്രിയെ ഇനി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കേണ്ടതുണ്ടോ എന്നത് സംബന്ധിച്ച വ്യക്തത വരികയുള്ളൂ എന്നും റിപ്പോർട്ടുകളുണ്ട്.

Also Read: ഖുർആൻ പ്രചരിപ്പിക്കുന്നതിന് ഞങ്ങൾ എതിരല്ല; കെ. സുരേന്ദ്രൻ