LogoLoginKerala

ഖുർആൻ പ്രചരിപ്പിക്കുന്നതിന് ഞങ്ങൾ എതിരല്ല; കെ. സുരേന്ദ്രൻ

കോഴിക്കോട്: കേരളത്തിലെ മൂന്നരകോടി ജനങ്ങൾക്കും ഖുർആൻ വിതരണം ചെയ്താലും എതിർക്കില്ലെന്ന് കെ സുരേന്ദ്രൻ. പക്ഷെ പരിശുദ്ധ ഖുർആന്റെ മറവിൽ സ്വർണം കടത്തുന്നത് അനുവദിക്കാൻ കഴിയില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. സംസ്ഥാന സർക്കാരിനെതിരെയുള്ള എൻഡിഎ സത്യാഗ്രഹം ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. Also Read: ദിലീപ് കേസ്; നടൻ മുകേഷ് കോടതിയിൽ ഹാജരായി ഖുറാന്റെ പേരുംപറഞ്ഞു ജലീൽ സ്വർണം തന്നെയാണ് കടത്തിയത്. ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്ണക്കടത്തിലെ എല്ലാവരുമായും ജലീലിന് അടുത്ത ബന്ധം തന്നെയാണ് ഉള്ളത്. Also Read: നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ …
 

കോഴിക്കോട്: കേരളത്തിലെ മൂന്നരകോടി ജനങ്ങൾക്കും ഖുർആൻ വിതരണം ചെയ്താലും എതിർക്കില്ലെന്ന് കെ സുരേന്ദ്രൻ. പക്ഷെ പരിശുദ്ധ ഖുർആന്റെ മറവിൽ സ്വർണം കടത്തുന്നത് അനുവദിക്കാൻ കഴിയില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. സംസ്ഥാന സർക്കാരിനെതിരെയുള്ള എൻഡിഎ സത്യാഗ്രഹം ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: ദിലീപ് കേസ്; നടൻ മുകേഷ് കോടതിയിൽ ഹാജരായി

ഖുറാന്റെ പേരുംപറഞ്ഞു ജലീൽ സ്വർണം തന്നെയാണ് കടത്തിയത്. ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്ണക്കടത്തിലെ എല്ലാവരുമായും ജലീലിന് അടുത്ത ബന്ധം തന്നെയാണ് ഉള്ളത്.

Also Read: നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണം; ഹര്‍ജി ഇന്ന്

മുഖ്യ പ്രതി സ്വപ്ന സുരേഷ് ജലീലിന്റെ അടുത്ത സുഹൃത്തതാണെന്നുള്ളതിന് തെളിവുകളുണ്ട്. കള്ളക്കടത്ത്/മയക്കുമരുന്ന് മാഫിയ ബന്ധമുള്ള കേരള മന്ത്രിസഭ രാജിവയ്ക്കുന്ന വരെ ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടു പോകുമെന്നും കെ സുരേന്ദ്രൻ വ്യക്‌തമാക്കി.

Also Read: കടലിൽ വീണ് കാണാതായ കുഞ്ഞിന്റെ മൃതദേഹം കിട്ടി