LogoLoginKerala

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണം; ഹര്‍ജി ഇന്ന്

നടിയെ ആക്രമിച്ച കേസില് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നല്കിയ ഹര്ജി കോടതി ഇന്ന് പരിഗണിക്കും. കൊച്ചിയിലെ പ്രത്യേക കോടതിയാണ് ഹര്ജി പരിഗണിക്കുക. ദിലീപിനെതിരായ പ്രോസിക്യൂഷന് സാക്ഷികള് കോടതിയില് മൊഴി മാറ്റിയതിന് പിന്നാലെയാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. Also Read: ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി; സമരം ശക്തമാക്കാൻ പ്രതിപക്ഷവും ബിജെപിയും സാക്ഷികളെ സ്വാധീനിക്കാന് ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെതിരെ ഹര്ജി സമര്പ്പിച്ചത്. സാക്ഷികളെ സ്വാധീനിക്കാന് ശ്രമിക്കരുതെന്നതടക്കം കര്ശന ഉപാധികളോടെയാണ് ദിലീപിന് കോടതി ജാമ്യം അനുവദിച്ചത്. എന്നാല് ഈ …
 

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. കൊച്ചിയിലെ പ്രത്യേക കോടതിയാണ് ഹര്‍ജി പരിഗണിക്കുക. ദിലീപിനെതിരായ പ്രോസിക്യൂഷന്‍ സാക്ഷികള്‍ കോടതിയില്‍ മൊഴി മാറ്റിയതിന് പിന്നാലെയാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്.

Also Read: ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി; സമരം ശക്തമാക്കാൻ പ്രതിപക്ഷവും ബിജെപിയും

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെതിരെ ഹര്‍ജി സമര്‍പ്പിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നതടക്കം കര്‍ശന ഉപാധികളോടെയാണ് ദിലീപിന് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ ഈ ഉപാധികള്‍ താരം ലംഘിച്ചെന്നാണ് അന്വേഷണ സംഘം ആരോപിക്കുന്നത്.

Also Read: മോഹൻലാൽ ആയുർവേദ ചികിത്സയിൽ; ചിത്രങ്ങൾ കാണാം

കേസില്‍ 302 സാക്ഷികളുടെ വിസ്താരമാണ് പൂര്‍ത്തിയാക്കേണ്ടത്. ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ 44 സാക്ഷികളുടെ വിസ്താരമാണ് പ്രത്യേക കോടതിയില്‍ പൂര്‍ത്തിയായിരിക്കുന്നത്. ജനുവരിയ്ക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി കേസില്‍ വിധി പറയാനാണ് സുപ്രീം കോടതി സമയം അനുവദിച്ചിരിക്കുന്നത്.

Also Read: ഖുർആൻ ഉയർത്തിപ്പിടിച്ച് കള്ളം പറഞ്ഞതിനുള്ള ശിക്ഷയാണ് ജലീൽ ഇപ്പോൾ അനുഭവിക്കുന്നത്; പി.കെ ഫിറോസ്