LogoLoginKerala

കേരളത്തിൽ ഇന്ന് 3215 പേർക്ക് കോവിഡ്; 3013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

സംസ്ഥാനത്ത് ഇന്ന് 3215 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണിക്കാര്യം. 3013 പേര്ക്ക് സമ്പര്ക്കത്തിലൂടെ രോഗബാധ; 2532 പേര്ക്ക് രോഗമുക്തി. 313 ഉറവിടമറിയാത്ത രോഗബാധയാണ്. 89 ആരോഗ്യപ്രവര്ത്തകര്ക്കും രോഗബാധ സ്ഥിരീകരിച്ചു. 12 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക് തിരുവനന്തപുരം -656 മലപ്പുറം -348 ആലപ്പുഴ -338 കോഴിക്കോട് -260 എറണാകുളം -239 കൊല്ലം -234 കണ്ണൂര് -213 കോട്ടയം -192 തൃശൂര് -188 കാസര്ഗോഡ് …
 

സംസ്ഥാനത്ത് ഇന്ന് 3215 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണിക്കാര്യം. 3013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; 2532 പേര്‍ക്ക് രോഗമുക്തി. 313 ഉറവിടമറിയാത്ത രോഗബാധയാണ്. 89 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 12 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം -656
  • മലപ്പുറം -348
  • ആലപ്പുഴ -338
  • കോഴിക്കോട് -260
  • എറണാകുളം -239
  • കൊല്ലം -234
  • കണ്ണൂര്‍ -213
  • കോട്ടയം -192
  • തൃശൂര്‍ -188
  • കാസര്‍ഗോഡ് -172
  • പത്തനംതിട്ട -146
  • പാലക്കാട് -136
  • വയനാട് -64
  • ഇടുക്കി -29

12 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ അഞ്ചിന് മരണമടഞ്ഞ തൃശൂര്‍ വെണ്‍മനാട് സ്വദേശി മുഹമ്മദ് അലി ഹാജി (87), സെപ്റ്റംബര്‍ ഏഴിന് മരണമടഞ്ഞ മലപ്പുറം വളവന്നൂര്‍ സ്വദേശി മാധവന്‍ (63), സെപ്റ്റംബര്‍ എട്ടിന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി ലീല (60), തിരുവനന്തപുരം സ്വദേശി ഹരീന്ദ്രന്‍ (67), തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശിനി ഷഹുനാതുമ്മ (64), തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി നാരായണ പിള്ള (89), കോഴിക്കോട് പറമ്പില്‍ സ്വദേശി രവീന്ദ്രന്‍ (69), തൃശൂര്‍ പാമ്പൂര്‍ സ്വദേശി പോള്‍സണ്‍ (53), തൃശൂര്‍ വഴനി സ്വദേശി ചന്ദ്രന്‍നായര്‍ (79), സെപ്റ്റംബര്‍ ഒന്‍പതിന് മരണമടഞ്ഞ തിരുവനന്തപുരം പൂവാര്‍ സ്വദേശി സ്റ്റാന്‍ലി (54), എറണാകുളം കുന്നത്തേരി സ്വദേശി ഇസ്മയില്‍ (55), ഓഗസ്റ്റ് ആറിന് മരണമടഞ്ഞ പാലക്കാട് അമ്പലപ്പാറ സ്വദേശി ഖാലിദ് (55) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 466 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 70 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

  • തിരുവനന്തപുരം -626
  • ആലപ്പുഴ -327
  • മലപ്പുറം -324
  • കോഴിക്കോട് -256
  • കൊല്ലം – 229
  • എറണാകുളം -229
  • കോട്ടയം -189
  • തൃശൂര്‍ -180
  • കാസര്‍ഗോഡ് -168
  • കണ്ണൂര്‍ -165
  • പാലക്കാട് -132
  • പത്തനംതിട്ട -99
  • വയനാട് -62
  • ഇടുക്കി -27

89 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ 31, തിരുവനന്തപുരം 23, മലപ്പുറം എട്ട്, എറണാകുളം ഏഴ്, പത്തനംതിട്ട ആറ്, തൃശൂര്‍ അഞ്ച്, കാസര്‍ഗോഡ് നാല്, പാലക്കാട് മൂന്ന്, ആലപ്പുഴ, വയനാട് ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2532 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

രോഗമുക്തി നേടിയവരുടെ ജില്ലതിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം -268
  • കൊല്ലം -151
  • പത്തനംതിട്ട -122
  • ആലപ്പുഴ -234
  • കോട്ടയം -138
  • ഇടുക്കി -43
  • എറണാകുളം -209
  • തൃശൂര്‍ -120
  • പാലക്കാട് -120
  • മലപ്പുറം -303
  • കോഴിക്കോട് -306
  • വയനാട് -32
  • കണ്ണൂര്‍ -228
  • കാസര്‍ഗോഡ് -258