LogoLoginKerala

പ്രതിഷേധ സമരങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

എങ്ങനെയെങ്കിലും കോവിഡ് പകരട്ടെ എന്ന ഭാവത്തോടെ മാനദണ്ഡങ്ങൾ ലംഘിച്ച് പൊലീസിന് നേരെ പാഞ്ഞടുക്കുന്ന ഒരു പറ്റം ആളുകളെ ആണ് ഇപ്പോൾ കാണുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.ഇത്തരക്കാർ നാടിന്റെ സുരക്ഷയെ നശിപ്പിക്കുന്നു. ഇവർ സ്വന്തം സുരക്ഷയല്ല ഈ നാടിൻറെ തന്നെ സുരക്ഷയാണ് തകർക്കുന്നത്, ഒരു കാരണവശാലും അത്തരം ഒരു നീക്കം അനുവദിക്കില്ല. സമരങ്ങൾക്ക് സർക്കാർ എതിരല്ല. പക്ഷെ രോഗ പ്രതിരോധം തകർത്ത് നാടിൻറ സമാധാനം തകർക്കുകയും സമൂഹത്തിന്റെ ആരോഗ്യ നിലനിൽപ് അട്ടിമറിക്കുന്നതും അംഗീകരിക്കാൻ പറ്റില്ല, അത്തരം നീക്കങ്ങൾ തടയേണ്ടത് സർക്കാരിന്റെ …
 

എങ്ങനെയെങ്കിലും കോവിഡ് പകരട്ടെ എന്ന ഭാവത്തോടെ മാനദണ്ഡങ്ങൾ ലംഘിച്ച് പൊലീസിന് നേരെ പാഞ്ഞടുക്കുന്ന ഒരു പറ്റം ആളുകളെ ആണ് ഇപ്പോൾ കാണുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.ഇത്തരക്കാർ നാടിന്റെ സുരക്ഷയെ നശിപ്പിക്കുന്നു. ഇവർ സ്വന്തം സുരക്ഷയല്ല ഈ നാടിൻറെ തന്നെ സുരക്ഷയാണ് തകർക്കുന്നത്, ഒരു കാരണവശാലും അത്തരം ഒരു നീക്കം അനുവദിക്കില്ല.

സമരങ്ങൾക്ക് സർക്കാർ എതിരല്ല. പക്ഷെ രോഗ പ്രതിരോധം തകർത്ത് നാടിൻറ സമാധാനം തകർക്കുകയും സമൂഹത്തിന്റെ ആരോഗ്യ നിലനിൽപ് അട്ടിമറിക്കുന്നതും അംഗീകരിക്കാൻ പറ്റില്ല, അത്തരം നീക്കങ്ങൾ തടയേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്.

സങ്കുചിതമായ രാക്ഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി പന്താടാൻ ഉള്ളതല്ല ഈ നാട്ടിലെ സാധാരണക്കാരുടെ ജീവിതം. അത് തകർക്കാൻ ഒരു കാരണവശാലും അനുവദിക്കില്ല. മുഖ്യമന്ത്രി വ്യക്തമാക്കി.