LogoLoginKerala

സമരമെന്ന പേരിൽ സമരാഭാസം; വിമർശനവുമായി മുഖ്യമന്ത്രി

പ്രതിഷേധ സമരത്തിന്റെ പേരിൽ തെരുവുയുദ്ധം അരങ്ങേറുന്നത് നീതീകരിക്കാൻ ആവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമരങ്ങൾക്ക് സർക്കാർ എതിരല്ല. എന്നാൽ മഹാമാരിയുടെ നാളുകളിൽ ജനങ്ങളുടെ സുരക്ഷയിൽ യാതൊരു വിധത്തിലുള്ള ആകുലതയുമില്ലാതെ ഇത്തരത്തിൽ സമരാഭാസങ്ങൾ ചെയ്യുന്നതിനെ ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രതിപക്ഷ കക്ഷികളെ അതിരൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി വിമർശിച്ചത്. സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഇത്തരത്തിലുള്ള അക്രമസമരങ്ങൾ വെച്ചുപൊറുപ്പിക്കാനാവില്ലെന്നു മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
 

പ്രതിഷേധ സമരത്തിന്റെ പേരിൽ തെരുവുയുദ്ധം അരങ്ങേറുന്നത് നീതീകരിക്കാൻ ആവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമരങ്ങൾക്ക് സർക്കാർ എതിരല്ല. എന്നാൽ മഹാമാരിയുടെ നാളുകളിൽ ജനങ്ങളുടെ സുരക്ഷയിൽ യാതൊരു വിധത്തിലുള്ള ആകുലതയുമില്ലാതെ ഇത്തരത്തിൽ സമരാഭാസങ്ങൾ ചെയ്യുന്നതിനെ ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രതിപക്ഷ കക്ഷികളെ അതിരൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി വിമർശിച്ചത്. സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഇത്തരത്തിലുള്ള അക്രമസമരങ്ങൾ വെച്ചുപൊറുപ്പിക്കാനാവില്ലെന്നു മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.