LogoLoginKerala

കെ സുരേന്ദ്രനല്ല പിണറായി വിജയൻ; ബിജെപി അധ്യക്ഷനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

മുഖ്യമന്ത്രിയെയും മകളെയും ചോദ്യം ചെയ്യണമെന്ന സുരേന്ദ്രന്റെ ആരോപണങ്ങളോട് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി മാനസിക നില തെറ്റിയ ഒരാളെ ആണോ അധ്യക്ഷനായി വെച്ചിരിക്കുന്നത് എന്നത് ആ പാർട്ടി ആലോചിക്കേണ്ട കാര്യമാണ്. വായിൽ തോന്നിയത് വിളിച്ചു പറയുന്നത് ഒരു പാർട്ടിയുടെ സംസ്ഥാന അധ്യക്ഷന് ചേർന്നതല്ല. മാനസികനില തെറ്റിയ ഒരാളെപ്പോലെയാണ് സുരേന്ദ്രൻ പെരുമാറുന്നത്. ശുദ്ധ അപവാദം വിളിച്ചുപറയുമ്പോൾ പത്രക്കാർ കേട്ടുകൊണ്ടിരിക്കുന്നത് ശരിയായ നടപടിയല്ല സ്വയം ഒരു മര്യാദയൊക്കെ വേണം. എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ അതിൽ വസ്തുത ഉണ്ടാവില്ല. എൽഡിഎഫ് സർക്കാരിന്റെ പ്രതിച്ഛായ …
 

മുഖ്യമന്ത്രിയെയും മകളെയും ചോദ്യം ചെയ്യണമെന്ന സുരേന്ദ്രന്റെ ആരോപണങ്ങളോട് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി

മാനസിക നില തെറ്റിയ ഒരാളെ ആണോ അധ്യക്ഷനായി വെച്ചിരിക്കുന്നത് എന്നത് ആ പാർട്ടി ആലോചിക്കേണ്ട കാര്യമാണ്. വായിൽ തോന്നിയത് വിളിച്ചു പറയുന്നത് ഒരു പാർട്ടിയുടെ സംസ്ഥാന അധ്യക്ഷന് ചേർന്നതല്ല. മാനസികനില തെറ്റിയ ഒരാളെപ്പോലെയാണ് സുരേന്ദ്രൻ പെരുമാറുന്നത്.

ശുദ്ധ അപവാദം വിളിച്ചുപറയുമ്പോൾ പത്രക്കാർ കേട്ടുകൊണ്ടിരിക്കുന്നത് ശരിയായ നടപടിയല്ല സ്വയം ഒരു മര്യാദയൊക്കെ വേണം. എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ അതിൽ വസ്തുത ഉണ്ടാവില്ല. എൽഡിഎഫ് സർക്കാരിന്റെ പ്രതിച്ഛായ തകർക്കാൻ ആണ് ശ്രമം.