LogoLoginKerala

ക്രമസമാധാനം തകർക്കാൻ ചിലർ ശ്രമിക്കുമ്പോൾ പോലീസ് ഇടപെടും; മുഖ്യമന്ത്രി

കേരളത്തിൽ ക്രമസമാധാനം തകർക്കാൻ ചിലർ ശ്രമിക്കുന്നു, അപ്പോൾ പോലീസ് ഇടപെടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡുമായി ബന്ധപ്പെട്ട പോലീസ് അവരുടെ ജോലികൾ നന്നായി ചെയ്യുന്നുണ്ട്. എന്നാൽ നാട്ടിലെ ക്രമസമാധാനം തകർക്കുന്ന പ്രവർത്തികൾ നടക്കുമ്പോൾ പൊലീസിന് സമയോജിത ഇടപെടലുകൾ നടത്തേണ്ടി വരും. കോവിഡുമായി ബന്ധപെട്ട് സന്നദ്ധപ്രവർത്തകരെ പോലീസിനൊപ്പം ചേർക്കാൻ പൊലീസിന് ആവശ്യമുണ്ട്. ചെറുപ്പക്കാരും സ്ത്രീകളും ഇതിനായി മുന്നോട്ടു വരേണ്ടതുണ്ടെന്നു മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് പ്രതിരോധത്തിൽ പങ്കാളികളാവാൻ സന്നദ്ധതയുള്ളവർ വരണം. ഇത്തരത്തിൽ വരുന്നവർക്ക് ആ പ്രവർത്തനങ്ങൾക്കുള്ള സർക്കാർ സർട്ടിഫിക്കറ്റ് നൽകുമെന്നും വാർത്താ …
 

കേരളത്തിൽ ക്രമസമാധാനം തകർക്കാൻ ചിലർ ശ്രമിക്കുന്നു, അപ്പോൾ പോലീസ് ഇടപെടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡുമായി ബന്ധപ്പെട്ട പോലീസ് അവരുടെ ജോലികൾ നന്നായി ചെയ്യുന്നുണ്ട്. എന്നാൽ നാട്ടിലെ ക്രമസമാധാനം തകർക്കുന്ന പ്രവർത്തികൾ നടക്കുമ്പോൾ പൊലീസിന് സമയോജിത ഇടപെടലുകൾ നടത്തേണ്ടി വരും.

കോവിഡുമായി ബന്ധപെട്ട് സന്നദ്ധപ്രവർത്തകരെ പോലീസിനൊപ്പം ചേർക്കാൻ പൊലീസിന് ആവശ്യമുണ്ട്. ചെറുപ്പക്കാരും സ്ത്രീകളും ഇതിനായി മുന്നോട്ടു വരേണ്ടതുണ്ടെന്നു മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് പ്രതിരോധത്തിൽ പങ്കാളികളാവാൻ സന്നദ്ധതയുള്ളവർ വരണം. ഇത്തരത്തിൽ വരുന്നവർക്ക് ആ പ്രവർത്തനങ്ങൾക്കുള്ള സർക്കാർ സർട്ടിഫിക്കറ്റ് നൽകുമെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു.