LogoLoginKerala

ടിക്‌ടോക് മൈക്രോസോഫ്റ്റിന് വില്‍ക്കുന്നില്ലെന്ന് ബൈറ്റ്ഡാന്‍സ്

ടിക്ടോക് വാങ്ങാനുള്ള അമേരിക്കൻ ഐടി ഭീമൻ മൈക്രോസോഫ്റ്റ് കമ്പനിയുടെ നീക്കം അവസാനിച്ചു. തങ്ങളുടെ വാഗ്ദാനം ടിക്ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാന്സ് തള്ളിയെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. ഇനി ഒറാക്കിള് മാത്രമാകും ടിക്ടോക് വാങ്ങാന് രംഗത്തുള്ള ഏക കമ്പനി. Also Read: കോവിഡ് പ്രതിരോധം ശക്തമാക്കി ദുബായ്; നിയന്ത്രണങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടും ടിക്ടോക്കിനെ ഏറ്റെടുക്കാനുള്ള ശ്രമത്തില് ഒറാക്കിള് വിജയം നേടിയെന്ന് ന്യൂയോര്ക്ക് ടൈംസ് റിപ്പോര്ട്ട് ചെയ്യുന്നു.. എന്നാല് കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഒറാക്കിളിന്റെ വാഗ്ദാനം ബൈറ്റ് ഡാന്സ് അംഗീകരിച്ചാല് ഇനി വൈറ്റ് …
 

ടിക്‌ടോക് വാങ്ങാനുള്ള അമേരിക്കൻ ഐടി ഭീമൻ മൈക്രോസോഫ്റ്റ്‌ കമ്പനിയുടെ നീക്കം അവസാനിച്ചു. തങ്ങളുടെ വാഗ്ദാനം ടിക്‌ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് തള്ളിയെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. ഇനി ഒറാക്കിള്‍ മാത്രമാകും ടിക്‌ടോക് വാങ്ങാന്‍ രംഗത്തുള്ള ഏക കമ്പനി.

Also Read: കോവിഡ് പ്രതിരോധം ശക്‌തമാക്കി ദുബായ്; നിയന്ത്രണങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടും

ടിക്‌ടോക്കിനെ ഏറ്റെടുക്കാനുള്ള ശ്രമത്തില്‍ ഒറാക്കിള്‍ വിജയം
നേടിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.. എന്നാല്‍ കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഒറാക്കിളിന്റെ വാഗ്ദാനം ബൈറ്റ് ഡാന്‍സ് അംഗീകരിച്ചാല്‍ ഇനി വൈറ്റ് ഹൗസിന്റെയും യുഎസ് വിദേശനിക്ഷേപ സമിതിയുടെയും അനുമതിയും വേണം.

Also Read: നീറ്റ് ഭീതിയിൽ തമിഴ്‌നാട്ടിൽ വിദ്യാർത്ഥികളുടെ ആത്മഹത്യ; രൂക്ഷ വിമർശനവുമായി സൂര്യ

സെപ്റ്റംബര്‍ 20നുള്ളില്‍ വില്‍പനകരാര്‍ ഉണ്ടായില്ലെങ്കില്‍ അമേരിക്കയില്‍ ടിക്‌ടോക് ആപ്പിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നാണ് ട്രംപ് അറിയിച്ചിരുന്നത്. തുടര്‍ന്ന് ഓഗസ്റ്റില്‍ ടിക്‌ടോക് ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു മൈക്രോസോഫ്റ്റ് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇവര്‍ മുന്നോട്ടുവച്ച വാഗ്ദാനം ബൈറ്റ് ഡാന്‍സ് തള്ളുകയായിരുന്നു.

Also Read: കരിങ്കൊടി, ചീമുട്ട, ലാത്തിച്ചാർജ്, വൻപ്രതിഷേധം; കെ ടി. ജലീൽ തിരുവനന്തപുരത്ത് എത്തി