LogoLoginKerala

സ്വപ്ന സുരേഷും റമീസും ഒരേ സമയം ആശുപത്രിയിൽ; റിപ്പോർട്ട് തേടി ജയിൽ വകുപ്പ്

നെഞ്ചുവേദനയെ തുടർന്ന് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും വയറു വേദനയ്ക്കു മറ്റൊരു പ്രതി റമീസും ആശുപത്രിയിൽ ഒരേസമയം ചികിത്സ തേടിയ സംഭവത്തിൽ ജയിൽ വകുപ്പ് റിപ്പോർട്ട് തേടി. Also Read: ടിക്ടോക് മൈക്രോസോഫ്റ്റിന് വില്ക്കുന്നില്ലെന്ന് ബൈറ്റ്ഡാന്സ് ഇരുവരേയും ഒരേസമയം ആശുപത്രിയിൽ എത്തിച്ചതിനെ കുറിച്ചാണ് ജയിൽവകുപ്പ് വിയ്യൂർ ജയിൽ മെഡിക്കൽ ഓഫിസറോട് റിപ്പോർട്ട് തേടിയിരിക്കുന്നത്. തൃശ്ശൂർ മെഡിക്കൽ കോളജ് ഡോക്ടർമാരുമായി സംസാരിച്ച് റിപ്പോർട്ട് നൽകണം. Also Read: കോവിഡ് പ്രതിരോധം ശക്തമാക്കി ദുബായ്; നിയന്ത്രണങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടും ഇവരെ …
 

നെഞ്ചുവേദനയെ തുടർന്ന് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും വയറു വേദനയ്ക്കു മറ്റൊരു പ്രതി റമീസും ആശുപത്രിയിൽ ഒരേസമയം ചികിത്സ തേടിയ സംഭവത്തിൽ ജയിൽ വകുപ്പ് റിപ്പോർട്ട് തേടി.

Also Read: ടിക്‌ടോക് മൈക്രോസോഫ്റ്റിന് വില്‍ക്കുന്നില്ലെന്ന് ബൈറ്റ്ഡാന്‍സ്

ഇരുവരേയും ഒരേസമയം ആശുപത്രിയിൽ എത്തിച്ചതിനെ കുറിച്ചാണ് ജയിൽവകുപ്പ് വിയ്യൂർ ജയിൽ മെഡിക്കൽ ഓഫിസറോട് റിപ്പോർട്ട് തേടിയിരിക്കുന്നത്. തൃശ്ശൂർ മെഡിക്കൽ കോളജ് ഡോക്ടർമാരുമായി സംസാരിച്ച് റിപ്പോർട്ട് നൽകണം.

Also Read: കോവിഡ് പ്രതിരോധം ശക്‌തമാക്കി ദുബായ്; നിയന്ത്രണങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടും

ഇവരെ ചികിത്സിച്ച തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരോട് സംസാരിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം നല്‍കിയത്. നെഞ്ചുവേദനയെത്തുടര്‍ന്ന് ആറുദിവസമായി ആശുപത്രിയിലായിരുന്ന സ്വപ്‌നയ്ക്ക് മാനസിക സമ്മര്‍ദ്ദം അല്ലാതെ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് വീണ്ടും വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയിരുന്നു.

Also Read: നീറ്റ് ഭീതിയിൽ തമിഴ്‌നാട്ടിൽ വിദ്യാർത്ഥികളുടെ ആത്മഹത്യ; രൂക്ഷ വിമർശനവുമായി സൂര്യ

ഞായറാഴ്ച്ച വീണ്ടും നെഞ്ചുവേദന അനുഭവപ്പെടുന്നു എന്നു പറഞ്ഞതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് റമീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Also Read: കരിങ്കൊടി, ചീമുട്ട, ലാത്തിച്ചാർജ്, വൻപ്രതിഷേധം; കെ ടി. ജലീൽ തിരുവനന്തപുരത്ത് എത്തി