LogoLoginKerala

നീറ്റ് ഭീതിയിൽ തമിഴ്‌നാട്ടിൽ വിദ്യാർത്ഥികളുടെ ആത്മഹത്യ; രൂക്ഷ വിമർശനവുമായി സൂര്യ

നാഷണല് എലിജിബിലിറ്റി കം-എന്ട്രന്സ് ടെസ്റ്റിലെ (നീറ്റ്) പരാജയഭീതിയിൽ തമിഴ്നാട്ടിലെ മൂന്ന് മെഡിക്കല് കോളേജ് ഉദ്യോഗാര്ത്ഥികള് ആത്മഹത്യ ചെയ്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി നടൻ സൂര്യ രംഗത്ത്. Also Read: കരിങ്കൊടി, ചീമുട്ട, ലാത്തിച്ചാർജ്, വൻപ്രതിഷേധം; കെ ടി. ജലീൽ തിരുവനന്തപുരത്ത് എത്തി ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, മനുഷ്യരുടെ ജീവൻതന്നെ അപകടത്തിലാക്കുന്ന ഒരു മഹാമാരിയുടെ നാളുകളിൽ പരീക്ഷ എഴുതി വിദ്യാർത്ഥികൾ അവരുടെ യോഗ്യത തെളിയിക്കാൻ നിർബന്ധിതരാകുന്നത് അങ്ങേയറ്റം വേദനാജനകമാണെന്ന് സൂര്യ വ്യക്തമാക്കി. Also Read: വഴിനീളെ പ്രതിഷേധം; പോലീസ് ജീപ്പിന് മുൻപിൽ …
 

നാഷണല്‍ എലിജിബിലിറ്റി കം-എന്‍ട്രന്‍സ് ടെസ്റ്റിലെ (നീറ്റ്) പരാജയഭീതിയിൽ തമിഴ്നാട്ടിലെ മൂന്ന് മെഡിക്കല്‍ കോളേജ് ഉദ്യോഗാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി നടൻ സൂര്യ രംഗത്ത്.

Also Read: കരിങ്കൊടി, ചീമുട്ട, ലാത്തിച്ചാർജ്, വൻപ്രതിഷേധം; കെ ടി. ജലീൽ തിരുവനന്തപുരത്ത് എത്തി

ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, മനുഷ്യരുടെ ജീവൻതന്നെ അപകടത്തിലാക്കുന്ന ഒരു മഹാമാരിയുടെ നാളുകളിൽ പരീക്ഷ എഴുതി വിദ്യാർത്ഥികൾ അവരുടെ യോഗ്യത തെളിയിക്കാൻ നിർബന്ധിതരാകുന്നത് അങ്ങേയറ്റം വേദനാജനകമാണെന്ന് സൂര്യ വ്യക്തമാക്കി.

Also Read: വഴിനീളെ പ്രതിഷേധം; പോലീസ് ജീപ്പിന്‌ മുൻപിൽ ചാടി യൂത്ത് കോണ്‍ഗ്രസ് നേതാവ് കയ്യൊടിച്ചു

ജനങ്ങൾക്കിടയിലെ അസമത്വങ്ങൾ ഉയർത്തിക്കാട്ടുന്ന നിയമങ്ങൾ കൊണ്ടുവന്നതിന് സർക്കാരിനെതിരെ ആഞ്ഞടിച്ച സൂര്യ, ദരിദ്രരുടെയും താഴ്‌ന്നവരുടെയും അടിസ്ഥാന യാഥാർത്ഥ്യങ്ങളെക്കുറിച്ച് അറിയാത്തവരാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ നയങ്ങൾ രൂപപ്പെടുത്തുന്നതെന്ന് പറഞ്ഞു.

Also Read:  സ്വപ്ന സുരേഷിനൊപ്പം മന്ത്രിപുത്രന്‍ സിനിമാ താരത്തിന്റെ ഹോട്ടലില്‍

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിംഗിലൂടെ കോടതികൾ നീതി നടപ്പാക്കുമ്പോൾ പാവപ്പെട്ട വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിലാക്കി പരീക്ഷ എഴുതാൻ കോടതി ഉത്തരവിടുകയാണെന്ന് അദ്ദേഹം ആരോപിക്കുന്നു.

Also Read: ഇനി പറയാനുളളത് ഫേസ്ബുക്കിൽ പറയാമെന്ന് കെ.ടി ജലീൽ

“ഈ ആത്മഹത്യകൾ ഒരു ദിവസത്തെമാത്രം വാർത്തയുടെ വിഷയമായിത്തീരുന്നു. കുട്ടികളുടെ ആത്മഹത്യാക്കുറിപ്പുകളിൽ പോലും അക്ഷരപ്പിശകുകൾ കണ്ടെത്തുന്ന ‘ചാണക്യന്മാർ’ ടിവി ചാനലുകളിൽ ചൂടേറിയ സംവാദങ്ങളിൽ ഏർപ്പെടും”

Also Read: ചോദ്യം ചെയ്യലിനെത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെ; സ്വത്തുവിവരങ്ങൾ ചോദിച്ചറിഞ്ഞ് ഇഡി

സമീപകാലത്ത് നീറ്റിനെതിരെ സംസാരിച്ച ചുരുക്കം ചില സെലിബ്രിറ്റികളിൽ ഒരാളാണ് സൂര്യ. കഴിഞ്ഞ രണ്ട് ദിവസമായി തമിഴ്‌നാട്ടിൽ നീറ്റ് എഴുതാൻ തയ്യാറെടുക്കുന്ന മൂന്ന് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തിരുന്നു. വിദ്യാർത്ഥികളുടെ പരീക്ഷാഭീതി മൂലമുള്ള തുടർച്ചയായ ആത്മഹത്യകൾ തമിഴ്‌നാട്ടിലുടനീളം വൻപ്രതിഷേധത്തിന് കാരണമായിരുന്നു.

Also Read: നമ്പര്‍ വണ്‍ കേരളം, നമ്പര്‍ വണ്‍ കൊച്ചാപ്പ; പരിഹാസവുമായി അഡ്വ. ജയശങ്കർ

“അന്യായമായ ഒരു പരീക്ഷണ സമ്പ്രദായത്തിലേക്ക് കുട്ടികളെ തള്ളിവിട്ട് അകാരണമായി അവരുടെ ജീവൻ നഷ്ടപ്പെട്ടതിന് ശേഷം ദുഃഖിക്കുന്ന മാതാപിതാക്കൾക്ക് ഇത് ഒരു ആജീവനാന്ത ശിക്ഷയായി മാറുന്നു,” ഇത്തരം വിദ്യാഭ്യാസ സമ്പ്രദായത്തിൽ മാതാപിതാക്കളും അധ്യാപകരും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Also Read: കുരുക്കു മുറുകുന്നു; ബിനീഷ് കോടിയേരിക്കെതിരേ ശക്തമായ അന്വേഷണം നടത്താന്‍ ഒരുങ്ങി ഇഡി

വിജയങ്ങളും നഷ്ടങ്ങളും നേരിടാൻ വിദ്യാർത്ഥികളെ സജ്ജരാക്കേണ്ടത് പ്രധാനമാണെന്ന് കൂട്ടിച്ചേർത്തുകൊണ്ട്, സ്നേഹമുള്ള കുടുംബം, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരാൽ ചുറ്റപ്പെട്ട ഒരു ജീവിതത്തിന് മുമ്പ് അത്തരം പരീക്ഷണങ്ങളുടെ ഫലങ്ങൾ നിസ്സാരമാണെന്ന് അവരെ മനസിലാക്കേണ്ടത് നിർണായകമാണെന്ന് സൂര്യ പറഞ്ഞു.

Also Read: ജലീലിന്റെ തട്ടിപ്പ് മുഖ്യമന്ത്രിയുടെ അറിവോടെ; കെ സുരേന്ദ്രന്‍

ഇനിയും നാം ജാഗ്രത പുലർത്തിയില്ലെങ്കിൽ ഇത്തരം വിദ്യാർത്ഥി ആത്മഹത്യകൾ ഇനിയും തുടരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. നീറ്റിനെതിരെ പ്രതിഷേധിക്കാൻ സൂര്യ ജനങ്ങളോട് ആഹ്വാനം ചെയ്തു. “പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ മെഡിക്കൽ സ്വപ്നങ്ങൾക്ക് തീയിടുന്ന നീറ്റിനെതിരെ നമുക്ക് പ്രതികരിച്ചെ മതിയാകൂ” സൂര്യ വ്യക്തമാക്കുന്നു.

Also Read: മന്ത്രി ജലീലിന്റെ രാജി; യുവജനസംഘടനകളുടെ മാർച്ചിൽ തലസ്ഥാനം യുദ്ധക്കളം