LogoLoginKerala

യുഎഇ കോൺസുലേറ്റിലേത് ഈന്തപ്പഴ കച്ചവടമോ?

ഈന്തപ്പഴത്തിന്റെ മറവില് സംസ്ഥാനത്ത് നടന്നത് വന് സ്വര്ണ്ണക്കള്ളക്കടത്താണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 17,000 കിലോ ഈന്തപ്പഴം കോണ്സുലേറ്റ് വഴി കേരളത്തിലേക്ക് എത്തിയെന്ന് രേഖകള് വ്യക്തമാക്കുന്നുണ്ട്. ഇത്രയും ഈന്തപ്പഴം എന്തിനാണ് കോണ്സുലേറ്റിന് എന്നും ഈന്തപ്പഴത്തിന്റെ മറവില് സ്വര്ണ്ണക്കടത്താണ് നടന്നത് എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. Also Read: ഖുർആൻ ഉയർത്തിപ്പിടിച്ച് കള്ളം പറഞ്ഞതിനുള്ള ശിക്ഷയാണ് ജലീൽ ഇപ്പോൾ അനുഭവിക്കുന്നത്; പി.കെ ഫിറോസ് നയതന്ത്ര ബാഗേജിലൂടെ ഈന്തപ്പഴക്കച്ചവടമാണോ നടക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. സംസ്ഥാന പ്രോട്ടോക്കോള് ഓഫീസര് ഇത് പരിശോധിച്ചിരുന്നോഎന്ന് …
 

ഈന്തപ്പഴത്തിന്‍റെ മറവില്‍ സംസ്ഥാനത്ത് നടന്നത് വന്‍ സ്വര്‍ണ്ണക്കള്ളക്കടത്താണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 17,000 കിലോ ഈന്തപ്പഴം കോണ്‍സുലേറ്റ് വഴി കേരളത്തിലേക്ക് എത്തിയെന്ന് രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. ഇത്രയും ഈന്തപ്പഴം എന്തിനാണ് കോണ്‍സുലേറ്റിന് എന്നും ഈന്തപ്പഴത്തിന്‍റെ മറവില്‍ സ്വര്‍ണ്ണക്കടത്താണ് നടന്നത് എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

Also Read: ഖുർആൻ ഉയർത്തിപ്പിടിച്ച് കള്ളം പറഞ്ഞതിനുള്ള ശിക്ഷയാണ് ജലീൽ ഇപ്പോൾ അനുഭവിക്കുന്നത്; പി.കെ ഫിറോസ്

നയതന്ത്ര ബാഗേജിലൂടെ ഈന്തപ്പഴക്കച്ചവടമാണോ നടക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ ഇത് പരിശോധിച്ചിരുന്നോഎന്ന് വ്യക്തമാക്കണം. പ്രോട്ടോക്കോള്‍ ഓഫീസറുടെ കത്തില്ലാതെ നയതന്ത്ര ബാഗേജ് എത്തിക്കാന്‍ സാധിക്കില്ല എന്നിരിക്കെ പ്രാഥമിക ഉത്തരവാദിത്വം പ്രോട്ടോക്കോള്‍ ഓഫീസറിനാണെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Also Read: കേരളത്തിൽ ഇന്ന് 2450 പേർക്ക് കോവിഡ്

സംസ്ഥാനത്തിന് അഭിമാനകരമാകേണ്ടി യിരുന്ന ലൈഫ് മിഷന്‍ പദ്ധതി അപമാനകരമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരിയില്‍ മുങ്ങിത്താഴ്ന്നുകിടക്കുന്ന സര്‍ക്കാരിനെ ഇനി എവിടെയാണ് കരിവാരി തേക്കേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു . ഈന്തപ്പഴത്തിന്‍റെ പേരില്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് നിര്‍ബാധം നടന്നു. പ്രോട്ടോക്കോള്‍ ഓഫീസര്‍ ഇത് പരിശോധിച്ചോ എന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.

Also Read: പോപ്പുലർ നിക്ഷേപതട്ടിപ്പ്; പാപ്പർ ഹർജി ഇന്ന് പരിഗണിക്കും

ലൈഫ് മിഷൻ പദ്ധതിയിലെ 20 കോടി രൂപയിൽ കമ്മീഷനായി മുക്കിയ ഒൻപത് കോടി രൂപയുടെ ഒരുപങ്ക് മന്ത്രിപുത്രനും കിട്ടിയതായി അദ്ദേഹം വെളിപ്പെടുത്തി.