LogoLoginKerala

പോപ്പുലർ നിക്ഷേപതട്ടിപ്പ്; പാപ്പർ ഹർജി ഇന്ന് പരിഗണിക്കും

പോപ്പുലർ ഫിനാൻസിന്റെ പാപ്പർ ഹർജി ഇന്ന് പത്തനംതിട്ട സബ് കോടതി പരിഗണിക്കും. വ്യക്തികളുടെയും കമ്പനികളുടെയും പേരിൽ 8 ഹർജികളാണ് സമർപ്പിച്ചിരിക്കുന്നത്. തോമസ് ഡാനിയേൽ, പ്രഭാ തോമസ്, എം.ജെ. മേരിക്കുട്ടി എന്നിവരുടെ പേരുകളിലും പോപ്പുലർ പ്രിന്റേഴ്സ്, പോപ്പുലർ എക്സ്പോർട്സ്, പോപ്പുലർ പോപ്പുലർ ഡീലേഴ്സ്, പോപ്പുലർ മിനി ഫിനാൻസ് എന്നിവരുടെ പേരിൽ സമർപ്പിച്ചിരിക്കുന്നതാണ് ഹർജികൾ. Also Read: പ്രമുഖരുടെ വിവരങ്ങള് ചോർത്തി ചൈനയുടെ സൈബര് യുദ്ധം; പ്രധാനമന്ത്രിയും രാഷ്ട്രപതിയുമുള്പ്പെടെ 10,000 പേര് നിരീക്ഷണത്തിൽ ഇതിനു പുറമേ നിക്ഷേപകർ സമർപ്പിച്ചിരിക്കുന്ന ഹർജികളും അടക്കം …
 

പോപ്പുലർ ഫിനാൻസിന്റെ പാപ്പർ ഹർജി ഇന്ന് പത്തനംതിട്ട സബ് കോടതി പരിഗണിക്കും. വ്യക്തികളുടെയും കമ്പനികളുടെയും പേരിൽ 8 ഹർജികളാണ് സമർപ്പിച്ചിരിക്കുന്നത്. തോമസ് ഡാനിയേൽ, പ്രഭാ തോമസ്, എം.ജെ. മേരിക്കുട്ടി എന്നിവരുടെ പേരുകളിലും പോപ്പുലർ പ്രിന്റേഴ്സ്, പോപ്പുലർ എക്സ്പോർട്സ്, പോപ്പുലർ പോപ്പുലർ ഡീലേഴ്സ്, പോപ്പുലർ മിനി ഫിനാൻസ് എന്നിവരുടെ പേരിൽ സമർപ്പിച്ചിരിക്കുന്നതാണ് ഹർജികൾ.

Also Read: പ്രമുഖരുടെ വിവരങ്ങള്‍ ചോർത്തി ചൈനയുടെ സൈബര്‍ യുദ്ധം; പ്രധാനമന്ത്രിയും രാഷ്ട്രപതിയുമുള്‍പ്പെടെ 10,000 പേര്‍ നിരീക്ഷണത്തിൽ

ഇതിനു പുറമേ നിക്ഷേപകർ സമർപ്പിച്ചിരിക്കുന്ന ഹർജികളും അടക്കം 25 ഹർജികളാണ് ഇന്ന് സബ് കോടതി മുൻപാകെ വരുന്നത്. പ്രതികൾ പൊലീസ് കസ്റ്റഡിയിൽ ആയതിനാൽ കേസ് മാറ്റിവയ്ക്കാനാണ് സാധ്യത. ഇതിനിടെ, പ്രതികളുടെ റിമാൻഡ് നീട്ടണമെന്ന ആവശ്യം പൊലീസ് ഇന്ന് കോടതിയിൽ ഉന്നയിക്കും. പ്രതികളുടെ കസ്റ്റഡി ഇന്ന് രാവിലെ കഴിയുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ ഹർജി.

Also Read: നേട്ടങ്ങളെ കരിവാരി തേയ്ക്കാൻ ശ്രമം നടക്കുന്നു; മുഖ്യമന്ത്രി

അതേസമയം പോപ്പുലർ തട്ടിപ്പ് കേസിൽ ഇഡി അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും ഇഡിക്കു കൈമാറിയതായി പത്തനംതിട്ട എസ്പി കെ.ജി. സൈമൺ അറിയിച്ചു.തട്ടിപ്പുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളുടെ പകർപ്പും ഇഡി ശേഖരിച്ചിട്ടുണ്ട്.

Also Read: കേരളത്തിൽ 17 വരെ ശക്തമായ മഴ; പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

പോപ്പുലർ ഫിനാൻസ് ഉടമകളുടെ പക്കൽ അവശേഷിക്കുന്ന ആസ്തി 130 കോടി രൂപയുടേതാണെന്നു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പു നടത്തി മുങ്ങുന്നതിനു മുമ്പ് കൊച്ചി, തിരുവനന്തപുരം, തൃശൂർ നഗരങ്ങളിലെ കോടികൾ വില മതിക്കുന്ന ഫ്ലാറ്റുകൾ വിറ്റഴിച്ചു.

Also Read:  സ്വപ്ന സുരേഷും റമീസും ഒരേ സമയം ആശുപത്രിയിൽ; റിപ്പോർട്ട് തേടി ജയിൽ വകുപ്പ്

സംസ്ഥാനത്തിന് പുറത്ത് തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ഭൂമി വാങ്ങിയിരുന്നു. ഇതിന്റെ വിശദാംശങ്ങളും പൊലീസിന്റെ കൈവശമുണ്ട്. ആഡംബര കാറുകൾ അടക്കം പത്തു വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലുണ്ട്.തട്ടിപ്പിനു പിന്നിലെ സൂത്രധാരന്മാരെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്ന് പോലീസ് അറിയിച്ചു.

Also Read: ടിക്‌ടോക് മൈക്രോസോഫ്റ്റിന് വില്‍ക്കുന്നില്ലെന്ന് ബൈറ്റ്ഡാന്‍സ്