LogoLoginKerala

കരിങ്കൊടി, ചീമുട്ട, ലാത്തിച്ചാർജ്, വൻപ്രതിഷേധം; കെ ടി. ജലീൽ തിരുവനന്തപുരത്ത് എത്തി

യുഡിഎഫ് ബിജെപി സമരച്ചൂടിൽ മന്ത്രി കെ ടി ജലീൽ തിരുവനന്തപുരത്തെത്തി. മലപ്പുറത്ത് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട മന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസിൻ്റെയും യുവമോർച്ചയുടെയും പ്രവർത്തകർ നിരവധി സ്ഥലങ്ങളിൽ കരിങ്കൊടി വീശി. ഒൻപതരയോടെ തലസ്ഥാനത്തെത്തിയ മന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി. Also Read: വഴിനീളെ പ്രതിഷേധം; പോലീസ് ജീപ്പിന് മുൻപിൽ ചാടി യൂത്ത് കോണ്ഗ്രസ് നേതാവ് കയ്യൊടിച്ചു തിരുവനന്തപുരത്ത് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി. തലസ്ഥാനത്ത് …
 

യുഡിഎഫ് ബിജെപി സമരച്ചൂടിൽ മന്ത്രി കെ ടി ജലീൽ തിരുവനന്തപുരത്തെത്തി. മലപ്പുറത്ത് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട മന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസിൻ്റെയും യുവമോർച്ചയുടെയും പ്രവർത്തകർ നിരവധി സ്ഥലങ്ങളിൽ കരിങ്കൊടി വീശി. ഒൻപതരയോടെ തലസ്ഥാനത്തെത്തിയ മന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി.

Also Read: വഴിനീളെ പ്രതിഷേധം; പോലീസ് ജീപ്പിന്‌ മുൻപിൽ ചാടി യൂത്ത് കോണ്‍ഗ്രസ് നേതാവ് കയ്യൊടിച്ചു

തിരുവനന്തപുരത്ത് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി. തലസ്ഥാനത്ത് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനങ്ങള്‍ ഇന്നും നടക്കുകയാണ്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് വിഭാഗം ചോദ്യം ചെയ്ത സാഹചര്യത്തിൽ മന്ത്രി കെ ടി ജലീൽ രാജിവയ്ക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം.

Also Read: സ്വപ്ന സുരേഷിനൊപ്പം മന്ത്രിപുത്രന്‍ സിനിമാ താരത്തിന്റെ ഹോട്ടലില്‍

കൊല്ലം പാരിപ്പള്ളിയിൽ വെച്ച് നാടകീയ സംഭവങ്ങൾ ഉണ്ടായി. മന്ത്രിയുടെ വണ്ടിക്ക് കുറുകെ മറ്റൊരു വാഹനം ഇട്ട് യാത്ര തടസപെടുത്താൻ ശ്രമം നടന്നു. പോലീസ് ലാത്തിവീശി പ്രതിഷേധക്കാരെ ഓടിച്ചു. പാരിപ്പള്ളിയില്‍ മന്ത്രി ജലീലിൻ്റെ പൈലറ്റ് വാഹനം കാറിലിടിച്ചു. പ്രതിഷേധക്കാരെത്തിയ വാഹനത്തിൽ എസ്കോർട്ട് ജീപ്പ് ഇടിച്ചുവെന്നാണ് പരാതി. ഇതേ തുടർന്ന് യുവമോർച്ച പ്രവർത്തകർ റോഡ് ഉപരോധിച്ചു. പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

Also Read: ഇനി പറയാനുളളത് ഫേസ്ബുക്കിൽ പറയാമെന്ന് കെ.ടി ജലീൽ

കൊല്ലം ജില്ലയിൽ ക്യഷ്ണപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരും കരുനാഗപ്പള്ളിയിൽ യുവമോർച്ച പ്രവർത്തകരും മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു. യുവമോർച്ച പ്രവർത്തകർ ചീമുട്ടയെറിഞ്ഞു. ചവറയിൽ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കൊട്ടിയത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി. ചാത്തന്നൂരിൽ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകരെപോലീസ് മർദിച്ചെന്ന് പരാതിയുണ്ട്.

Also Read: ചോദ്യം ചെയ്യലിനെത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെ; സ്വത്തുവിവരങ്ങൾ ചോദിച്ചറിഞ്ഞ് ഇഡി