Covid-19Gulf

കോവിഡ് പ്രതിരോധം ശക്‌തമാക്കി ദുബായ്; നിയന്ത്രണങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടും

യുഎഇയിൽ 640 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.468 പേർക്ക് രോഗമുക്തി. മരണമൊന്നുമില്ലെന്ന് അധികൃതർ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് 84,000 പുതിയ കോവിഡ് രോഗികൾ ഉണ്ടെന്ന് മന്ത്രാലയം അറിയിച്ചു.രാജ്യത്ത് കോവിഡ് വ്യാപനം കുത്തനെ കൂടുമ്പോൾ സർക്കാരിന്റെയും മുൻ‌നിര പ്രവർത്തകരുടെയും ശ്രമങ്ങൾ പാഴായിപ്പോകാത്തിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Also Read: നീറ്റ് ഭീതിയിൽ തമിഴ്‌നാട്ടിൽ വിദ്യാർത്ഥികളുടെ ആത്മഹത്യ; രൂക്ഷ വിമർശനവുമായി സൂര്യ

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ദുബായിൽ 4 സ്ഥാപനങ്ങൾ അടയ്ക്കുകയും നിരവധി ആളുകൾക്ക് പിഴ ചുമത്തുകയും ചെയ്യുന്നുചെയ്തു.14 സ്ഥാപനങ്ങളുടെ പെർമിറ്റും ദുബായ് ടൂറിസം താൽക്കാലികമായി നിർത്തിവച്ചു. 19 പേർക്ക് അന്തിമ മുന്നറിയിപ്പുകൾ നൽകി.

Also Read: കരിങ്കൊടി, ചീമുട്ട, ലാത്തിച്ചാർജ്, വൻപ്രതിഷേധം; കെ ടി. ജലീൽ തിരുവനന്തപുരത്ത് എത്തി

ഹോട്ടലുകളുടെ സന്ദർശനങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ലംഘനങ്ങൾ കണ്ടെത്തിയതിനാലാണിത്. നഗരത്തിലെ അതിഥികളെയും താമസക്കാരെയും രോഗബാധയിൽ നിന്ന് സുരക്ഷിതമാക്കാനുള്ള നിയമങ്ങൾ പാലിക്കാൻ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Also Read: വഴിനീളെ പ്രതിഷേധം; പോലീസ് ജീപ്പിന്‌ മുൻപിൽ ചാടി യൂത്ത് കോണ്‍ഗ്രസ് നേതാവ് കയ്യൊടിച്ചു

സെപ്റ്റംബർ 15 മുതൽ 50 ശതമാനം യാത്രക്കാരുമായി ഷാർജ ഇന്റർസിറ്റി ബസ് സർവീസ് പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ജുബയിൽ ബസ് സ്റ്റേഷൻ അതേ ദിവസം തുറക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്റ്റേഷൻ അടച്ചുപൂട്ടി ഇന്റർസിറ്റി ബസ് സർവീസ് ഏപ്രിലിൽ നിർത്തിവച്ചിരുന്നു. ബസിൽ കയറുന്നതിനു മുമ്പ് യാത്രക്കാരെ തെർമൽ ബോഡി സ്കാൻ ചെയ്യുമെന്ന് ഷാർജ പോലീസ് അറിയിച്ചു. ഓരോ യാത്രയ്ക്കും ശേഷം വാഹനങ്ങൾ അണുവിമുക്തമാക്കുകയും സാമൂഹിക അകലം ഉറപ്പാക്കുന്നതിന് സ്റ്റിക്കറുകൾ സ്ഥാപിക്കുകയും ചെയ്യും. യാത്രയ്ക്കിടെ എല്ലാ യാത്രക്കാർക്കും മാസ്ക് ധരിക്കേണ്ടിവരും, യാത്രക്കാർക്ക് ഹാൻഡ് സാനിറ്റൈസർ ബസിൽ ലഭ്യമാകും.

Also Read: സ്വപ്ന സുരേഷിനൊപ്പം മന്ത്രിപുത്രന്‍ സിനിമാ താരത്തിന്റെ ഹോട്ടലില്‍

കോവിഡ് പിസിആർ ടെസ്റ്റുകളുടെ വില 250 ദിർഹമായി കുറച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു. പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യത്തിനും, മുൻകരുതൽ, പ്രതിരോധ നടപടികൾ എന്ന നിലയിൽ സജീവമായ മെഡിക്കൽ പരിശോധനകളെ പ്രോത്സാഹിപ്പിക്കുന്നതിനും. സമൂഹത്തിന്റെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനുമായി ഒരു ശ്രമവും ഒഴിവാക്കില്ലെന്ന് അതോറിറ്റി ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

Also Read: ഇനി പറയാനുളളത് ഫേസ്ബുക്കിൽ പറയാമെന്ന് കെ.ടി ജലീൽ

സ്‌കൂളുകളിൽ കർശനമായി കുട്ടികളെ നിരീക്ഷിക്കുന്നുണ്ട്. മൂക്കൊലിപ്പ് പോലെയുള്ള ചെറിയ ലക്ഷണങ്ങൾ കാണിക്കുന്ന വിദ്യാർത്ഥികളെ വീട്ടിൽ തന്നെ തുടരാൻ നിർദ്ദേശിക്കുകയാണ് “ഏതെങ്കിലും കുട്ടിക്ക് എന്തെങ്കിലും ലക്ഷണമുണ്ടെങ്കിൽ, ക്ലാസുകളിൽ ചേരാൻ അനുവാദമില്ല. പൂർണ്ണമായും രോഗലക്ഷണങ്ങളില്ലാതെ ആയാൽ ക്ലാസ്സിലേക്ക് തിരികെ ചേരാൻ സ്‌കൂൾ അധികൃതർ മാതാപിതാക്കളുമായും കുട്ടികളുമായും സമ്പർക്കം പുലർത്തുന്നു. അതുവരെ ഓൺലൈൻ ക്ളാസുകളിലൂടെ അവരുടെ പഠനം തുടരുന്നു. അധികൃതർ വ്യക്തമാക്കി.

Related Articles

Back to top button

buy windows 11 pro test ediyorum