LogoLoginKerala

നേട്ടങ്ങളെ കരിവാരി തേയ്ക്കാൻ ശ്രമം നടക്കുന്നു; മുഖ്യമന്ത്രി

കോന്നി മെഡിക്കൽ കോളേജ് ഉദ്ഘാടന ചടങ്ങിനിടെ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്ന്ന വിവാദങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. Also Read: കേരളത്തിൽ 17 വരെ ശക്തമായ മഴ; പത്ത് ജില്ലകളില് യെല്ലോ അലേര്ട്ട് ലൈഫ് മിഷൻ പദ്ധതിയിലൂടെ നിരവധി വീടുകൾ പൂർത്തിയാക്കി. ജനങ്ങൾ ആഗ്രഹിക്കുന്നത് നടക്കാൻ പാടില്ല എന്ന് ചിലർ വിചാരിക്കുന്നു. ശരിയായ കാര്യങ്ങൾ നാടിന് മുന്നിൽ അവതരിപ്പിക്കാൻ സമ്മതിക്കില്ലെന്ന മാനസിക അവസ്ഥയുള്ള ചിലരുണ്ട്. അത്തരക്കാരാണ് വിവാദം ഉണ്ടാക്കുന്നത്. Also Read: സ്വപ്ന സുരേഷും റമീസും ഒരേ സമയം …
 

കോന്നി മെഡിക്കൽ കോളേജ് ഉദ്ഘാടന ചടങ്ങിനിടെ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

Also Read: കേരളത്തിൽ 17 വരെ ശക്തമായ മഴ; പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ലൈഫ് മിഷൻ പദ്ധതിയിലൂടെ നിരവധി വീടുകൾ പൂർത്തിയാക്കി. ജനങ്ങൾ ആഗ്രഹിക്കുന്നത് നടക്കാൻ പാടില്ല എന്ന് ചിലർ വിചാരിക്കുന്നു. ശരിയായ കാര്യങ്ങൾ നാടിന് മുന്നിൽ അവതരിപ്പിക്കാൻ സമ്മതിക്കില്ലെന്ന മാനസിക അവസ്ഥയുള്ള ചിലരുണ്ട്. അത്തരക്കാരാണ് വിവാദം ഉണ്ടാക്കുന്നത്.

Also Read: സ്വപ്ന സുരേഷും റമീസും ഒരേ സമയം ആശുപത്രിയിൽ; റിപ്പോർട്ട് തേടി ജയിൽ വകുപ്പ്

ഒരു ദിവസത്തെ വാർത്ത കണ്ട് ജനം മാറി ചിന്തിക്കില്ലെന്ന് മനസിലാക്കണം. ജനങ്ങൾ കാര്യങ്ങൾ വിലയിരുത്തുന്നത് അവരുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് വിവാദമുണ്ടാക്കുന്നവര്‍ വിവാദമുണ്ടാക്കുന്നവര്‍ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: ടിക്‌ടോക് മൈക്രോസോഫ്റ്റിന് വില്‍ക്കുന്നില്ലെന്ന് ബൈറ്റ്ഡാന്‍സ്

നേട്ടങ്ങളെ കരിവാരിത്തേക്കാൻ ബോധപൂർവ്വം ശ്രമങ്ങൾ നടക്കുകയാണ്. ഇത് നെറികേടിന്‍റെ ഭാഗമാണ്. കോന്നി മെഡിക്കൽ കോളേജ് ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ച യുഡിഎഫിനെയും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നാലര വർഷം കൊണ്ട് കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് വലിയ വളർച്ച ഉണ്ടായി. ആശുപത്രികളെല്ലാം മെച്ചപ്പെട്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read: കരിങ്കൊടി, ചീമുട്ട, ലാത്തിച്ചാർജ്, വൻപ്രതിഷേധം; കെ ടി. ജലീൽ തിരുവനന്തപുരത്ത് എത്തി