LogoLoginKerala

ഇനി പറയാനുളളത് ഫേസ്ബുക്കിൽ പറയാമെന്ന് കെ.ടി ജലീൽ

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങള്ക്കിടെ മന്ത്രി കെ.ടി ജലീല് വളാഞ്ചേരിയിലെ വീട്ടില് നിന്ന് തലസ്ഥാനത്തേക്ക് പുറപ്പെട്ടെന്നു സൂചന. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പൊലീസിന്റെ കനത്ത സുരക്ഷയിലാണ് മന്ത്രിയുടെ യാത്ര. Also Read: കേരളത്തിൽ ഇന്ന് 3139 പേര്ക്ക് കോവിഡ്; 2921 പേര്ക്ക് സമ്പര്ക്കത്തിലൂടെ രോഗബാധ മന്ത്രിയുടെ വീടിന് സമീപം യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ പ്രതിഷേധവുമായെത്തി. മന്ത്രിയെ കരിങ്കൊടി കാണിച്ചു. ഇടയ്ക്ക് കൃഷിയിടത്തില് ഇറങ്ങിയ മന്ത്രി പറയാനുളളത് ഫെയ്സ്ബുക്കില് പറയുമെന്നും മാധ്യമ പ്രവർത്തകരോട് …
 

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങള്‍ക്കിടെ മന്ത്രി കെ.ടി ജലീല്‍ വളാഞ്ചേരിയി‌ലെ വീട്ടില്‍ നിന്ന് തലസ്ഥാനത്തേക്ക് പുറപ്പെട്ടെന്നു സൂചന. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പൊലീസിന്റെ കനത്ത സുരക്ഷയിലാണ് മന്ത്രിയുടെ യാത്ര.

Also Read: കേരളത്തിൽ ഇന്ന് 3139 പേര്‍ക്ക് കോവിഡ്; 2921 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

മന്ത്രിയുടെ വീടിന് സമീപം യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ പ്രതിഷേധവുമായെത്തി. മന്ത്രിയെ കരിങ്കൊടി കാണിച്ചു. ഇടയ്ക്ക് കൃഷിയിടത്തില്‍ ഇറങ്ങിയ മന്ത്രി പറയാനുളളത് ഫെയ്സ്ബുക്കില്‍ പറയുമെന്നും മാധ്യമ പ്രവർത്തകരോട് പറഞ്ഞു. എങ്ങോട്ടാണ് യാത്രയെന്ന ചോദ്യത്തിനും മറുപടി നൽകിയില്ല. ചോദ്യം ചെയ്യലിനെക്കുറിച്ചു പ്രതികരിക്കുമോ എന്ന ചോദ്യത്തിന് ‘അതൊന്നും സാരമില്ല’ എന്ന മറുപടിയാണ് മന്ത്രി നല്‍കിയത്.

Also Read: ചോദ്യം ചെയ്യലിനെത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെ; സ്വത്തുവിവരങ്ങൾ ചോദിച്ചറിഞ്ഞ് ഇഡി