LogoLoginKerala

കേരളത്തിൽ ഇന്ന് 3139 പേര്‍ക്ക് കോവിഡ്; 2921 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

സംസ്ഥാനത്ത് ഇന്ന് 3139 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ വാര്ത്താകുറിപ്പില് അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 36 പേര് വിദേശ രാജ്യങ്ങളില് നിന്നും 126 പേര് മറ്റ് സംസ്ഥാനങ്ങളില് നിന്നും വന്നതാണ്. 2921 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില് 251 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1855 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മന്ത്രി അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക് തിരുവനന്തപുരം -412 …
 

സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 126 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2921 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 251 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1855 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മന്ത്രി അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

തിരുവനന്തപുരം -412
കോഴിക്കോട് -399
മലപ്പുറം -378
എറണാകുളം -326
ആലപ്പുഴ -252
കണ്ണൂര്‍ -234
പാലക്കാട് -233
കൊല്ലം -205
കോട്ടയം -196
തൃശൂര്‍ -182
കാസര്‍ഗോഡ് -124
പത്തനംതിട്ട -102
വയനാട് -56
ഇടുക്കി -40

14 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ അഞ്ചിന് മരണമടഞ്ഞ തൃശൂര്‍ വരാന്തറപള്ളി സ്വദേശി തങ്കപ്പന്‍ (67), സെപ്റ്റംബര്‍ മൂന്നിന് മരണമടഞ്ഞ തിരുവനന്തപുരം മുടവന്‍മുഗള്‍ സ്വദേശി കൃഷ്ണന്‍ (69), കൊല്ലം വിളങ്ങര സ്വദേശി ബാബു (55), സെപ്റ്റംബര്‍ നാലിന് മരണമടഞ്ഞ തിരുവനന്തപുരം തൈക്കാട് സ്വദേശിനി ലീല (75), കൊല്ലം മുകുനന്ദപുരം സ്വദേശിനി ഓമന അമ്മ (71), തിരുവനന്തപുരം കാക്കാമൂല സ്വദേശി പൊന്നന്‍ നാടാര്‍ (73), സെപ്റ്റംബര്‍ ആറിന് മരണമടഞ്ഞ തിരുവനന്തപുരം വിതുര സ്വദേശി രത്‌നകുമാര്‍ (66), സെപ്റ്റംബര്‍ ഏഴിന് മരണമടഞ്ഞ തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി ഗ്ലോറി (74), എറണാകുളം കോതമംഗലം സ്വദേശി ഒ.എ. മോഹനന്‍ (68), തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി വില്‍ഫ്രെഡ് (56), സെപ്റ്റംബര്‍ എട്ടിന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി സുധാകരന്‍ (62), എറണാകുളം പറവൂര്‍ സ്വദേശിനി സുലോചന (62), സെപ്റ്റംബര്‍ ഒന്‍പതിന് മരണമടഞ്ഞ തിരുവനന്തപുരം വര്‍ക്കല സ്വദേശി രാമചന്ദ്രന്‍ (42), ഓഗസ്റ്റ് 16ന് മരണമടഞ്ഞ പാലക്കാട് അട്ടപ്പാലം സ്വദേശി ചാമിയാര്‍ (94) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 439 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 126 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2921 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 251 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

തിരുവനന്തപുരം -395
കോഴിക്കോട് -392
മലപ്പുറം -365
എറണാകുളം -298
ആലപ്പുഴ -229
പാലക്കാട് -219
കണ്ണൂര്‍ -207
കോട്ടയം -191
കൊല്ലം -188
തൃശൂര്‍ -172
കാസര്‍ഗോഡ് -121
പത്തനംതിട്ട -75
വയനാട് -51
ഇടുക്കി -18

56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം 16, കണ്ണൂര്‍ 13, തൃശൂര്‍ ഏഴ്, എറണാകുളം ആറ്, കൊല്ലം, മലപ്പുറം അഞ്ച് വീതം, ആലപ്പുഴ രണ്ട്, പാലക്കാട്, വയനാട് ഒന്ന് വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1855 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

രോഗമുക്തി നേടിയവരുടെ ജില്ലതിരിച്ചുള്ള കണക്ക്

തിരുവനന്തപുരം -291                                                                                                 കൊല്ലം -140
പത്തനംതിട്ട -191
ആലപ്പുഴ -46
കോട്ടയം -125
ഇടുക്കി -20
എറണാകുളം -232
തൃശൂര്‍ -115
പാലക്കാട് -66
മലപ്പുറം -202
കോഴിക്കോട് -128
വയനാട് -33
കണ്ണൂര്‍ -88
കാസര്‍ഗോഡ് -178

ഇതോടെ 30,072 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 77,703 പേര്‍ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,04,489 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,81,850 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 22,639 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2684 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.