LogoLoginKerala

ജലീലിന്റെ രാജി; പ്രതിഷേധം കടുപ്പിക്കാന്‍ യു.ഡി.എഫും ബി.ജെ.പിയും

സ്വർണക്കടത്ത് കേസിൽ എന്ഫോഴ്സ്മെന്റ് ചോദ്യംചെയ്ത മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാന് യു.ഡി.എഫും ബി.ജെ.പിയും. എന്നാല് ചോദ്യം ചെയ്തതിന്റെ പേരില് ജലീല് രാജിവയ്ക്കേണ്ടതില്ല എന്നാണ് സി.പി.എം കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളുടെ നിലപാട്. Also Read: ധാര്മ്മികതയുണ്ടെങ്കില് ജലീൽ രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല ഇന്നത്തെ പി.ബി യോഗം വിഷയം ചര്ച്ചചെയ്യും.മന്ത്രി കെ.ടി.ജലീൽ കുറ്റക്കാരനല്ല എന്ന നിലപാടിൽ തന്നെയാണ് സിപിഎം. കുറ്റക്കാരനെന്ന് കോടതി വിധിക്കും വരെ രാജിയുടെ ആവശ്യമില്ലന്നാണ് പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള പ്രതികരിച്ചത്. ഏതൊരു പൗരനേയും …
 

സ്വർണക്കടത്ത് കേസിൽ എന്‍ഫോഴ്സ്മെന്റ് ചോദ്യംചെയ്ത മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാന്‍ യു.ഡി.എഫും ബി.ജെ.പിയും. എന്നാല്‍ ചോദ്യം ചെയ്തതിന്റെ പേരില്‍ ജലീല്‍ രാജിവയ്ക്കേണ്ടതില്ല എന്നാണ് സി.പി.എം കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളുടെ നിലപാട്.

Also Read: ധാര്‍മ്മികതയുണ്ടെങ്കില്‍ ജലീൽ രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല

ഇന്നത്തെ പി.ബി യോഗം വിഷയം ചര്‍ച്ചചെയ്യും.മന്ത്രി കെ.ടി.ജലീൽ കുറ്റക്കാരനല്ല എന്ന നിലപാടിൽ തന്നെയാണ് സിപിഎം. കുറ്റക്കാരനെന്ന് കോടതി വിധിക്കും വരെ രാജിയുടെ ആവശ്യമില്ലന്നാണ് പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള പ്രതികരിച്ചത്. ഏതൊരു പൗരനേയും പോലെ ജലീൽ ചോദ്യം ചെയ്യലിനോട് സഹകരിച്ചെന്ന് സംസ്ഥാന നേതൃത്വവും പറയുന്നു.

Also Read: മന്ത്രി ജലീല്‍ കേരളത്തെ നാണംകെടുത്തിയെന്ന് കെ സുരേന്ദ്രന്‍

ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്സ്മെൻ്റ് ആവശ്യപ്പെട്ട കാര്യം ജലീൽ പാർട്ടിയെ അറിയിച്ചിരുന്നു. ചോദ്യം ചെയ്യലിന് വിധേയനാകാൻ ഔദ്യോഗിക വാഹനത്തിൽ പോകുന്നത് ശരിയല്ലാത്തതിനാലാണ് സ്വകാര്യ വാഹനം ഉപയോഗിച്ചത്. ശിവശങ്കറുമായി ജലീലിനെ താരതമ്യം ചെയ്യുന്നതിനെയും സിപിഎം തള്ളിക്കളയുന്നു. ഇതുവരെയുള്ള സംഭവ വികാസങ്ങളുടെ പേരിൽ പാർട്ടി ജലീലിന്റെ രാജി ആവശ്യപ്പെടില്ലെങ്കിലും എൻഫോഴ്സ്മെൻ്റിന്റെ തുടർ നടപടികൾ നിർണായകമാകും.

Also Read: തിരുവനന്തപുരം സ്വർണക്കടത്ത്; മന്ത്രി ജലീലിനെ ചോദ്യം ചെയ്തത് മൂന്ന് മണിക്കൂർ

ജലീൽ നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്തു വരുന്നതും രാഷട്രീയ ചലനങ്ങൾക്കിടയാക്കും. മന്ത്രിയുടെ വിശദീകരണം എൻഫോഴ്സ്മെൻ്റിന് ബോധ്യപ്പെടുന്നതല്ലെങ്കിൽ സ്ഥിതിഗതികൾ മാറുമെന്നാണ് സൂചനകൾ. ഈ സാഹചര്യത്തിൽ ജലീലിനോടുള്ള സമീപനം പാർട്ടിക്ക് പുന:പരിശോധിക്കേണ്ടി വരുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read: 22 ദിവസം: 50,000 പേര്‍ക്ക് കോവിഡ്; ആശങ്കയിൽ കേരളം