LogoLoginKerala

മന്ത്രി ജലീലിന്റെ രാജി; യുവജനസംഘടനകളുടെ മാർച്ചിൽ തലസ്ഥാനം യുദ്ധക്കളം

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗേജ് പ്രോട്ടോക്കോൾ ലംഘനം, സ്വർണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. വിവിധ യുവജനസംഘടനകള് നടത്തിയ മാര്ച്ചില് തലസ്ഥാനം യുദ്ധക്കളമായി. Also Read: ബോളിവുഡിന്റെ ഉറക്കം കെടുത്തി റിയയുടെ വെളിപ്പെടുത്തലുകൾ യുവമോര്ച്ച മാര്ച്ചിനു നേരെ അഞ്ചുതവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മൂന്നു തവണ ലാത്തിവീശി, കണ്ണീര്വാതകവും ഗ്രനേഡും പ്രയോഗിച്ചു. 6 യുവമോര്ച്ച പ്രവര്ത്തകര്ക്ക് പരുക്കേറ്റു. പിന്നാലെ വന്ന എബിവിപി മാര്ച്ചിലും സംഘര്ഷമുണ്ടായി. ബിജെപി നേതാവ് ബി. …
 

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗേജ് പ്രോട്ടോക്കോൾ ലംഘനം, സ്വർണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. വിവിധ യുവജനസംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ തലസ്ഥാനം യുദ്ധക്കളമായി.

Also Read: ബോളിവുഡിന്റെ ഉറക്കം കെടുത്തി റിയയുടെ വെളിപ്പെടുത്തലുകൾ

യുവമോര്‍ച്ച മാര്‍ച്ചിനു നേരെ അഞ്ചുതവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മൂന്നു തവണ ലാത്തിവീശി, കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. 6 യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പിന്നാലെ വന്ന എബിവിപി മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന് പരുക്കേറ്റു. രാവിലെ യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി.

Also Read: യുഎഇക്കു പിന്നാലെ ഇസ്രയേലുമായി സഹകരണത്തിനൊരുങ്ങി ബഹ്റൈനും

സംസ്ഥാനത്തെ പല ഭാഗങ്ങളിലും പ്രതിപക്ഷ സംഘടനകളുടെ പ്രകടനം പലയിടങ്ങളിലും സംഘർഷത്തിൽ കലാശിച്ചു. യൂത്ത് ലീഗ്, യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധ പ്രകടനം നടത്തിയത്.

Also Read: ഡിപ്ലോമാറ്റിക്ക് ബാഗ്; മന്ത്രി ജലീലിനെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി

കൊല്ലത്തും കോഴിക്കോട്ടും തൃശൂരും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസുകാരും പൊലീസും ഏറ്റുമുട്ടി. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന് യുഡിഎഫും ബിജെപിയും ആരോപിച്ചു.

Also Read: ജലീലിന്റെ രാജി; പ്രതിഷേധം കടുപ്പിക്കാന്‍ യു.ഡി.എഫും ബി.ജെ.പിയും

മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ കൊല്ലം കുണ്ടറയിലെ വീട്ടിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. ഡിസിസി പ്രസിഡന്റ് ബിന്ദു ക്യഷ്ണയുടെ നേത്യത്വത്തിൽ ചിന്നക്കടയിൽ നിന്നാരംഭിച്ച പ്രകടനം കടപ്പാക്കടയിൽ പൊലീസ് തടഞ്ഞു. ബാരിക്കേഡ് തകർത്ത പ്രതിഷേധക്കാർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

Also Read: 22 ദിവസം: 50,000 പേര്‍ക്ക് കോവിഡ്; ആശങ്കയിൽ കേരളം

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു. പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. സിവിൽ സ്റ്റേഷനു മുന്നിൽ മാർച്ച് പൊലീസ് തടഞ്ഞു. പൊലിസ് വലയം ഭേദിക്കാൻ പ്രവര്‍ത്തകര്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു.

Also Read: ധാര്‍മ്മികതയുണ്ടെങ്കില്‍ ജലീൽ രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല

തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

Also Read: മന്ത്രി ജലീല്‍ കേരളത്തെ നാണംകെടുത്തിയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കോട്ടയത്ത് യുവമോർച്ച പ്രവർത്തകർ എം സി റോഡ് ഉപരോധിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷവുമുണ്ടായി.

Also Read: തിരുവനന്തപുരം സ്വർണക്കടത്ത്; മന്ത്രി ജലീലിനെ ചോദ്യം ചെയ്തത് മൂന്ന് മണിക്കൂർ