LogoLoginKerala

22 ദിവസം: 50,000 പേര്‍ക്ക് കോവിഡ്; ആശങ്കയിൽ കേരളം

ഇരുപത്തിരണ്ട് ദിവസംകൊണ്ട് അമ്പതിനായിരം പേര്ക്ക് കോവിഡ് ബാധിച്ചുവെന്ന കണക്കുകള് സംസ്ഥാനത്ത് ആശങ്ക കൂട്ടുന്നു. രോഗബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു. ഔദ്യോഗിക മരണ സംഖ്യ 400 പിന്നിട്ടു. ജീവന്റെ വിലയുളള ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്കി. Also Read: ധാര്മ്മികതയുണ്ടെങ്കില് ജലീൽ രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല വയനാടും ഇടുക്കിയുമൊഴികെയുള്ള ജില്ലകളില് രോഗവ്യാപനം രൂക്ഷമാണ്. ജനുവരി 30ന് ആദ്യ രോഗബാധ സ്ഥിരീകരിച്ച സംസ്ഥാനത്ത് ഇളവുകള് തുടങ്ങിയ മേയ് ആദ്യവാരമാണ് അഞ്ഞൂറ് കടക്കുന്നത്. രണ്ടു മാസത്തിനു ശേഷമാണ് അയ്യായിരത്തിലെത്തുന്നത്. Also Read: മന്ത്രി …
 

ഇരുപത്തിരണ്ട് ദിവസംകൊണ്ട് അമ്പതിനായിരം പേര്‍ക്ക് കോവിഡ് ബാധിച്ചുവെന്ന കണക്കുകള്‍ സംസ്ഥാനത്ത് ആശങ്ക കൂട്ടുന്നു. രോഗബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു. ഔദ്യോഗിക മരണ സംഖ്യ 400 പിന്നിട്ടു. ജീവന്റെ വിലയുളള ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്കി.

Also Read: ധാര്‍മ്മികതയുണ്ടെങ്കില്‍ ജലീൽ രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല

വയനാടും ഇടുക്കിയുമൊഴികെയുള്ള ജില്ലകളില്‍ രോഗവ്യാപനം രൂക്ഷമാണ്. ജനുവരി 30ന് ആദ്യ രോഗബാധ സ്ഥിരീകരിച്ച സംസ്ഥാനത്ത് ഇളവുകള്‍ തുടങ്ങിയ മേയ് ആദ്യവാരമാണ് അഞ്ഞൂറ് കടക്കുന്നത്. രണ്ടു മാസത്തിനു ശേഷമാണ് അയ്യായിരത്തിലെത്തുന്നത്.

Also Read: മന്ത്രി ജലീല്‍ കേരളത്തെ നാണംകെടുത്തിയെന്ന് കെ സുരേന്ദ്രന്‍

ഓഗസ്റ്റ് 19ന് അമ്പതിനായിരം കടന്ന കോവിഡ് കണക്കുകള്‍ വെറും ഇരുപത്തിരണ്ട് ദിവസം കൊണ്ട് ലക്ഷത്തിലെത്തി. ഔദ്യോഗിമായി മരണ സംഖ്യ 410 ആയി ഉയര്‍ന്നപ്പോള്‍ അനൗദ്യോഗിക മരണസംഖ്യ അതിന്റെ ഇരട്ടിയോളം വരുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read: തിരുവനന്തപുരം സ്വർണക്കടത്ത്; മന്ത്രി ജലീലിനെ ചോദ്യം ചെയ്തത് മൂന്ന് മണിക്കൂർ

ബുധനാഴ്ചത്തെ 45000 പരിശോധനകള്‍ വ്യാഴ്യാഴ്ച നാല്പതിനായിരമായും വെള്ളിയാഴ്ച മുപ്പത്തിയയ്യായിരമായും കുറഞ്ഞു. വരും ദിവസങ്ങള്‍ നിര്‍ണായകമെന്നും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുമെന്നുമാണ് വിദഗ്ധരുടെ നിഗമനം. പരീക്ഷണ നാളുകളാണ് വരാനിരിക്കുന്നതെന്നും സാമൂഹിക അകലമുള്‍പ്പെടെ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു.

Also Read: കങ്കണ വിഷയത്തിൽ കൈപൊള്ളി ശിവസേന