LogoLoginKerala

ജലീലിന്റെ തട്ടിപ്പ് മുഖ്യമന്ത്രിയുടെ അറിവോടെ; കെ സുരേന്ദ്രന്‍

എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദിച്ചതെന്തെന്ന് വിശദീകരിക്കാന് മന്ത്രി കെ ടി ജലീല് തയ്യാറാകണമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന് കെ. സുരേന്ദ്രന്. മന്ത്രിസഭയിലെ അംഗമായതിനാല് ജനങ്ങളോട് കാര്യങ്ങള് വിശദീകരിക്കാന് ജലീലിന് ബാധ്യതയുണ്ട്. Also Read: മന്ത്രി ജലീലിന്റെ രാജി; യുവജനസംഘടനകളുടെ മാർച്ചിൽ തലസ്ഥാനം യുദ്ധക്കളം ജലീലിനെ സംരക്ഷിക്കുന്ന നടപടിയാണ് മുഖ്യമന്ത്രി എടുക്കുന്നത്. കള്ളന് കഞ്ഞിവെയ്ക്കുന്ന സമീപനമാണ് മുഖ്യമന്ത്രി ഇക്കാര്യത്തില് എടുക്കുന്നതെന്നും സുരേന്ദ്രന് പരിഹസിച്ചു. ബന്ധുനിയമനത്തിന്റെ പേരില് ജയരാജന്റെ മന്ത്രിസ്ഥാനം കളഞ്ഞ പിണറായി വിജയന് അതീവ ഗൗരവമേറിയ സ്വര്ണക്കടത്ത് കേസില്, രാജ്യത്തെ ഏറ്റവും …
 

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദിച്ചതെന്തെന്ന് വിശദീകരിക്കാന്‍ മന്ത്രി കെ ടി ജലീല്‍ തയ്യാറാകണമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മന്ത്രിസഭയിലെ അംഗമായതിനാല്‍ ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ജലീലിന് ബാധ്യതയുണ്ട്.

Also Read: മന്ത്രി ജലീലിന്റെ രാജി; യുവജനസംഘടനകളുടെ മാർച്ചിൽ തലസ്ഥാനം യുദ്ധക്കളം

ജലീലിനെ സംരക്ഷിക്കുന്ന നടപടിയാണ് മുഖ്യമന്ത്രി എടുക്കുന്നത്. കള്ളന് കഞ്ഞിവെയ്ക്കുന്ന സമീപനമാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ എടുക്കുന്നതെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. ബന്ധുനിയമനത്തിന്റെ പേരില്‍ ജയരാജന്റെ മന്ത്രിസ്ഥാനം കളഞ്ഞ പിണറായി വിജയന്‍ അതീവ ഗൗരവമേറിയ സ്വര്‍ണക്കടത്ത് കേസില്‍, രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സി ചോദ്യം ചെയ്തിട്ടും ജലീലിനെ മുഖ്യമന്ത്രി പുറത്താക്കാത്തതിലുള്ള ചേതോവികാരം എന്താണെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.

Also Read: ഡിപ്ലോമാറ്റിക്ക് ബാഗ്; മന്ത്രി ജലീലിനെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി

എന്താണ് അന്വേഷണ സംഘം താങ്കളില്‍ നിന്ന് ചോദിച്ചറിഞ്ഞത്. എന്തൊക്കെ വിശദാംശങ്ങളാണ് ഇ.ഡി. താങ്കളുമായി പങ്കുവെച്ചത്. എന്തൊക്കെ രേഖകളാണ് താങ്കളോട് ഹാജരാക്കാന്‍ പറഞ്ഞിട്ടുള്ളത്? താങ്കള്‍ നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ച് എന്തൊക്കെ കാര്യങ്ങളാണ് രണ്ടര മണിക്കൂര്‍ നേരത്തെ ചോദ്യം ചെയ്യലില്‍ ഇ.ഡി. താങ്കളോട് ചോദിച്ചത്? ഇതെല്ലാം വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Also Read: ജലീലിന്റെ രാജി; പ്രതിഷേധം കടുപ്പിക്കാന്‍ യു.ഡി.എഫും ബി.ജെ.പിയും

താങ്കള്‍ സത്യവാനാണെങ്കില്‍, സത്യമാണ് ഏറ്റവും വലിയ കാര്യമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടാല്‍ പോര. എന്താണ് യഥാര്‍ഥത്തില്‍ നടന്നത്. എന്തിനാണ് സര്‍ക്കാരിന്റെ ഔദ്യോഗിക വാഹനവും സുരക്ഷ സംവിധാനങ്ങളും ഒരു കള്ളക്കടത്ത് വ്യവസായിയുടെ വീട്ടില്‍ നിര്‍ത്തിയിട്ട്, അവിടുന്ന് അദ്ദേഹത്തിന്റെ സ്വകാര്യ വാഹനത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മുന്നില്‍ പോയത്? എന്തുകൊണ്ടാണ് ചോദ്യം ചെയ്യലിനു ശേഷവും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കള്ളം പറഞ്ഞത്. തന്നെ ആരും ചോദ്യം ചെയ്യിട്ടില്ലെന്ന് എന്തുകൊണ്ടാണ് പറഞ്ഞത്. ചോദ്യം ചെയ്യലിനു ശേഷവും എന്തിനാണ് എല്ലാക്കാര്യങ്ങളും മൂടിവെച്ചതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

Also Read: 22 ദിവസം: 50,000 പേര്‍ക്ക് കോവിഡ്; ആശങ്കയിൽ കേരളം