LogoLoginKerala

കുരുക്കു മുറുകുന്നു; ബിനീഷ് കോടിയേരിക്കെതിരേ ശക്തമായ അന്വേഷണം നടത്താന്‍ ഒരുങ്ങി ഇഡി

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്ണ്ണക്കടത്ത് കേസില് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുകുന്നു. ബിനീഷ് കോടിയേരിക്കെതിരെ ശക്തമായ അന്വേഷണം നടത്താനാണ് എന്ഫോഴ്സ്മെന്റിന്റെ തീരുമാനം. Also Read: ജലീലിന്റെ തട്ടിപ്പ് മുഖ്യമന്ത്രിയുടെ അറിവോടെ; കെ സുരേന്ദ്രന് സ്വര്ണ്ണക്കടത്ത്, ലഹരിമരുന്നു കടത്ത് കേസുകളില് ബിനീഷിനെതിരെ കൂടുതല് തെളിവുകള് ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് ഉദ്യോഗസ്ഥര്. ഇതിന്റെ ഭാഗമായി ബംഗളൂരു നാര്ക്കോട്ടിക്സ് ബ്യൂറോയില് നിന്ന് എന്ഫോഴ്സ്മെന്റ് വിവരങ്ങള് തേടിയിട്ടുണ്ട്. Also Read: മന്ത്രി ജലീലിന്റെ രാജി; യുവജനസംഘടനകളുടെ മാർച്ചിൽ തലസ്ഥാനം …
 

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്‍ണ്ണക്കടത്ത് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുകുന്നു. ബിനീഷ് കോടിയേരിക്കെതിരെ ശക്തമായ അന്വേഷണം നടത്താനാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ തീരുമാനം.

Also Read: ജലീലിന്റെ തട്ടിപ്പ് മുഖ്യമന്ത്രിയുടെ അറിവോടെ; കെ സുരേന്ദ്രന്‍

സ്വര്‍ണ്ണക്കടത്ത്, ലഹരിമരുന്നു കടത്ത് കേസുകളില്‍ ബിനീഷിനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് ഉദ്യോഗസ്ഥര്‍. ഇതിന്റെ ഭാഗമായി ബംഗളൂരു നാര്‍ക്കോട്ടിക്‌സ് ബ്യൂറോയില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് വിവരങ്ങള്‍ തേടിയിട്ടുണ്ട്.

Also Read: മന്ത്രി ജലീലിന്റെ രാജി; യുവജനസംഘടനകളുടെ മാർച്ചിൽ തലസ്ഥാനം യുദ്ധക്കളം

ലഹരിമരുന്നു കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ മൊഴി അടക്കം ലഭ്യമായ തെളിവുകള്‍ കൈമാറണം എന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് നാര്‍ക്കോട്ടിക്‌സ് ബ്യൂറോയ്ക്ക് കത്തു നല്‍കി. ഈ രേഖകള്‍ കൂടി ലഭ്യമായതിന് ശേഷം ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് സൂചന.

Also Read: ഡിപ്ലോമാറ്റിക്ക് ബാഗ്; മന്ത്രി ജലീലിനെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി