LogoLoginKerala

ബോളിവുഡിന്റെ ഉറക്കം കെടുത്തി റിയയുടെ വെളിപ്പെടുത്തലുകൾ

മുംബൈ സിനിമാമേഖലയെ പിടിച്ചുകുലുക്കി റിയയുടെ വെളിപ്പെടുത്തലുകൾ. താരം പുറത്തുവിടുന്ന പ്രമുഖരുടെ പേരുകൾ ബോളിവുഡിന്റെ ഉറക്കം കെടുത്തുന്നതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. Also Read: യുഎഇക്കു പിന്നാലെ ഇസ്രയേലുമായി സഹകരണത്തിനൊരുങ്ങി ബഹ്റൈനും നടി സാറ അലി ഖാന്, രാകുല് പ്രീത് സിങ്, ഡിസൈനര് സിമോണ് കംബട്ട, സുശാന്തിന്റെ സുഹൃത്തും മുന് മാനേജറുമായ രോഹിണി അയ്യര്, സംവിധായകന് മുകേഷ് ഛബ്ര എന്നിവര് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില് റിയ വെളിപ്പെടുത്തിയെന്നാണു റിപ്പോര്ട്ട്. ഇതിനകം തന്നെ പതിനഞ്ചോളം പേരുടെ വിവരങ്ങളാണ് …
 

മുംബൈ സിനിമാമേഖലയെ പിടിച്ചുകുലുക്കി റിയയുടെ വെളിപ്പെടുത്തലുകൾ. താരം പുറത്തുവിടുന്ന പ്രമുഖരുടെ പേരുകൾ ബോളിവുഡിന്റെ ഉറക്കം കെടുത്തുന്നതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read: യുഎഇക്കു പിന്നാലെ ഇസ്രയേലുമായി സഹകരണത്തിനൊരുങ്ങി ബഹ്റൈനും

നടി സാറ അലി ഖാന്‍, രാകുല്‍ പ്രീത് സിങ്, ഡിസൈനര്‍ സിമോണ്‍ കംബട്ട, സുശാന്തിന്റെ സുഹൃത്തും മുന്‍ മാനേജറുമായ രോഹിണി അയ്യര്‍, സംവിധായകന്‍ മുകേഷ് ഛബ്ര എന്നിവര്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ റിയ വെളിപ്പെടുത്തിയെന്നാണു റിപ്പോര്‍ട്ട്. ഇതിനകം തന്നെ പതിനഞ്ചോളം പേരുടെ വിവരങ്ങളാണ് റിയ നല്‍കിയിരിക്കുന്നത്.

Also Read: ഡിപ്ലോമാറ്റിക്ക് ബാഗ്; മന്ത്രി ജലീലിനെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി

താരം ഇപ്പോള്‍ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ നിരീക്ഷണത്തിലാണ്. ബോളിവുഡിലെ 80 ശതമാനം താരങ്ങളും ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് റിയ എന്‍സിബിയോട് പറഞ്ഞിരിക്കുന്നത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ എന്‍സിബി 25 പ്രമുഖ താരങ്ങളെ അടുത്തുതന്നെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നും സൂചനകളുണ്ട്.

Also Read: ജലീലിന്റെ രാജി; പ്രതിഷേധം കടുപ്പിക്കാന്‍ യു.ഡി.എഫും ബി.ജെ.പിയും

റിയ ചക്രവര്‍ത്തിയുടെ സമൂഹമാധ്യമങ്ങളിലെ ചാറ്റ് വിവരങ്ങൾ പുറത്തുവന്നതോടെയാണു സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവും ലഹരിഉപയോഗവുമായുള്ള ബന്ധം അന്വേഷണ സംഘങ്ങളുടെ ശ്രദ്ധയിൽ വരുന്നത്.

Also Read: 22 ദിവസം: 50,000 പേര്‍ക്ക് കോവിഡ്; ആശങ്കയിൽ കേരളം