LogoLoginKerala

യുഎഇക്കു പിന്നാലെ ഇസ്രയേലുമായി സഹകരണത്തിനൊരുങ്ങി ബഹ്റൈനും

ഇസ്രയേലുമായി നയതന്ത്ര ബന്ധത്തിൽ ഏർപ്പെടുന്ന നാലാമത്തെ അറബ് രാഷ്ട്രകാന് ബഹ്റൈന് ഒരുങ്ങുന്നു . ബഹ്റൈൻ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ ഇസ അൽ ഖലീഫ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഫോണിൽ ചർച്ച നടത്തി. ഇരുരാജ്യങ്ങളും ഒന്നിച്ചു നീങ്ങാൻ തയാറാണെന്ന് സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. Also Read: ഡിപ്ലോമാറ്റിക്ക് ബാഗ്; മന്ത്രി ജലീലിനെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി ഇരുരാജ്യങ്ങളുടേയും തീരുമാനം മറ്റൊരു ചരിത്ര മുന്നേറ്റമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചു.30 ദിവസത്തിനുള്ളിൽ ഇസ്രയേലുമായി സമാധാന കരാറിൽ …
 

ഇസ്രയേലുമായി നയതന്ത്ര ബന്ധത്തിൽ ഏർപ്പെടുന്ന നാലാമത്തെ അറബ് രാഷ്ട്രകാന്‍ ബഹ്‌റൈന്‍ ഒരുങ്ങുന്നു . ബഹ്റൈൻ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ ഇസ അൽ ഖലീഫ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഫോണിൽ ചർച്ച നടത്തി. ഇരുരാജ്യങ്ങളും ഒന്നിച്ചു നീങ്ങാൻ തയാറാണെന്ന് സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

Also Read: ഡിപ്ലോമാറ്റിക്ക് ബാഗ്; മന്ത്രി ജലീലിനെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി

ഇരുരാജ്യങ്ങളുടേയും തീരുമാനം മറ്റൊരു ചരിത്ര മുന്നേറ്റമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചു.30 ദിവസത്തിനുള്ളിൽ ഇസ്രയേലുമായി സമാധാന കരാറിൽ ഏർപ്പെടുന്ന രണ്ടാമത്തെ അറബ് രാജ്യമാണ് ബഹ്റൈനെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

Also Read: ജലീലിന്റെ രാജി; പ്രതിഷേധം കടുപ്പിക്കാന്‍ യു.ഡി.എഫും ബി.ജെ.പിയും

വരുന്ന ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും കരാറിൽ ഒപ്പിടുമെന്നാണ് വിവരം. നവംബർ മൂന്നിന് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും രംഗത്തിറങ്ങുന്ന ട്രംപിന് ഇത് മികച്ച മുന്നേറ്റത്തിനു സഹായകമാകുമെന്നാണ് വിലയിരുത്തൽ.

Also Read: 22 ദിവസം: 50,000 പേര്‍ക്ക് കോവിഡ്; ആശങ്കയിൽ കേരളം

യുഎഇക്കു പിന്നാലെ ഇസ്രയേലുമായി സഹകരണത്തിനൊരുങ്ങി ബഹ്റൈനും