LogoLoginKerala

തെരഞ്ഞെടുപ്പിന് മുൻപേ പിആര്‍ യുദ്ധത്തിന് തയ്യാറായി കേരളം

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ആറ് മാസം കൂടി അവശേഷിക്കെ സമൂഹമാധ്യമങ്ങളിൽ പ്രചാരണ യുദ്ധം ആരംഭിച്ച് യുഡിഎഫ്, എല്ഡിഎഫ് മുന്നണികള്. മുദ്രാവാക്യങ്ങള് തയ്യാറാക്കി ഇരുമുന്നണികളും സോഷ്യല് മീഡിയ ക്യാംപെയ്ന് ആരംഭിച്ചു. പ്രൊഫൈല് പിക്ച്ചർ ചിത്രങ്ങൾ ഇരുവിഭാഗത്തിന്റേയും അനുകൂലികള് ഡിസ്പ്ലേ ആക്കിത്തുടങ്ങി. Also Read: ബാലഭാസ്കറിന്റെ മരണം; സ്റ്റീഫന് ദേവസിയിൽ നിന്നും മൊഴിയെടുക്കാൻ സിബിഐ ഇന്നലെ രാത്രിയോടെ യുഡിഎഫ് ആണ് ആദ്യം ഈ ക്യാംപെയ്ന് തുടക്കമിട്ടത്. “ഭരണം മാറും നല്ലകാലം വരും” – യുഡിഎഫ് തിരിച്ചുവരുന്നു എന്ന ഹാഷ്ടാഗോടെയുള്ള കാര്ഡില് മഞ്ഞയും …
 

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ആറ് മാസം കൂടി അവശേഷിക്കെ സമൂഹമാധ്യമങ്ങളിൽ പ്രചാരണ യുദ്ധം ആരംഭിച്ച് യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികള്‍. മുദ്രാവാക്യങ്ങള്‍ തയ്യാറാക്കി ഇരുമുന്നണികളും സോഷ്യല്‍ മീഡിയ ക്യാംപെയ്ന്‍ ആരംഭിച്ചു. പ്രൊഫൈല്‍ പിക്ച്ചർ ചിത്രങ്ങൾ ഇരുവിഭാഗത്തിന്റേയും അനുകൂലികള്‍ ഡിസ്‌പ്ലേ ആക്കിത്തുടങ്ങി.

Also Read: ബാലഭാസ്‌കറിന്റെ മരണം; സ്റ്റീഫന്‍ ദേവസിയിൽ നിന്നും മൊഴിയെടുക്കാൻ സിബിഐ

ഇന്നലെ രാത്രിയോടെ യുഡിഎഫ് ആണ് ആദ്യം ഈ ക്യാംപെയ്‌ന് തുടക്കമിട്ടത്. “ഭരണം മാറും നല്ലകാലം വരും” – യുഡിഎഫ് തിരിച്ചുവരുന്നു എന്ന ഹാഷ്ടാഗോടെയുള്ള കാര്‍ഡില്‍ മഞ്ഞയും കറുപ്പും നിറങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പേജുകള്‍ക്കും ഗ്രൂപ്പുകള്‍ക്കും പുറമേ കാര്‍ഡ് വാട്‌സാപ്പിലും ടെലഗ്രാമിലും വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

Also Read: തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് 4 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

വൈകിയെങ്കിലും എല്‍ഡിഎഫ് ക്യാംപിന്റെ മറുപടിയെത്തി. ‘എല്‍ഡിഎഫ് തുടരും കേരളം വളരും’ എന്നായിരുന്നു മറുപടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് എതിര്‍ മുന്നണികള്‍ ഉപയോഗിച്ച മുദ്രാവാക്യത്തിന്റെ അര്‍ത്ഥം ഉള്‍ക്കൊള്ളുന്ന വാക്കുകള്‍ തന്നെയാണ് ഇരുവരും ഇത്തവണ ഏറ്റെടുത്തിരിക്കുന്നതെന്നാണ് രസകരമായ മറ്റൊരു കാര്യം.

Also Read: ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണം: തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണം; സർവ്വകക്ഷിയോഗത്തിൽ ധാരണ

ഇരുമുന്നണികള്‍ക്കും വേണ്ടി പരസ്യച്ചുമതലയേറ്റ പബ്ലിക് റിലേഷന്‍സ് ഏജന്‍സികള്‍ പരീക്ഷണാര്‍ത്ഥം പുറത്തുവിട്ടതാണോ ക്യാംപെയ്‌നുകള്‍ എന്ന് വ്യക്തമായിട്ടില്ല. പൊതുജനങ്ങളുടെ പ്രതികരണങ്ങള്‍ക്ക് അനുസരിച്ച് ഉള്ളടക്കത്തിലും ശൈലിയിലും മാറ്റം വരുത്തുന്ന രീതി പിആര്‍ കമ്പനികൾ സ്ഥിരമായി പരീക്ഷിക്കാറുണ്ട്.

Also Read: ജെന്റിൽമാൻ 2; ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗവുമായി കെടി കുഞ്ഞുമോൻ