LogoLoginKerala

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; മുഖ്യസൂത്രധാരൻ തൃശൂർ സ്വദേശി

പോപ്പുലർ സാമ്പത്തിക തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ തൃശൂർ സ്വദേശി എന്ന് പോലീസ്. പോപ്പുലർ ഫിനാൻസ് ഉടമകളുടെ കുടുംബവുമായി ഏറ്റവും അടുപ്പമുള്ള ഇയാൾക്കെതിരായ തെളിവുകൾ പോലീസ് ശേഖരിച്ചു. വരും ദിവസങ്ങളിലെ അന്വേഷണം പൂർത്തിയായാൽ ഇയാളെ പ്രതിപ്പട്ടികയിൽ ചേർക്കും. ഏതെല്ലാം രീതിയിൽ പണം കടത്താമെന്നും നിയമപ്രശ്നങ്ങൾ എങ്ങന്നെ ഒഴിവാക്കാമെന്നും ലിമിറ്റഡ് ലയബലിറ്റി കമ്പനികൾ തുടങ്ങുന്നതു സംബന്ധിച്ചുമെല്ലാം പ്രതികളെ ഉപദേശിച്ചത് കുടുംബവുമായി ഏറ്റവും അടുപ്പമുള്ള തൃശ്ശൂർ സ്വദേശിയാണ്. ഇയാളുടെ വിവരങ്ങൾ അതീവ രഹസ്യമായാണ് പോലീസ് കൈകാര്യം ചെയ്യുന്നത്. എൽഎൽപിപാർട്ണർഷിപ് കമ്പനികളിലേക്ക് സ്വീകരിച്ച നിക്ഷേപത്തിന് …
 

പോപ്പുലർ സാമ്പത്തിക തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ തൃശൂർ സ്വദേശി എന്ന് പോലീസ്. പോപ്പുലർ ഫിനാൻസ് ഉടമകളുടെ കുടുംബവുമായി ഏറ്റവും അടുപ്പമുള്ള ഇയാൾക്കെതിരായ തെളിവുകൾ പോലീസ് ശേഖരിച്ചു. വരും ദിവസങ്ങളിലെ അന്വേഷണം പൂർത്തിയായാൽ ഇയാളെ പ്രതിപ്പട്ടികയിൽ ചേർക്കും.

ഏതെല്ലാം രീതിയിൽ പണം കടത്താമെന്നും നിയമപ്രശ്നങ്ങൾ എങ്ങന്നെ ഒഴിവാക്കാമെന്നും ലിമിറ്റഡ് ലയബലിറ്റി കമ്പനികൾ തുടങ്ങുന്നതു സംബന്ധിച്ചുമെല്ലാം പ്രതികളെ ഉപദേശിച്ചത് കുടുംബവുമായി ഏറ്റവും അടുപ്പമുള്ള തൃശ്ശൂർ സ്വദേശിയാണ്. ഇയാളുടെ വിവരങ്ങൾ അതീവ രഹസ്യമായാണ് പോലീസ് കൈകാര്യം ചെയ്യുന്നത്.

എൽഎൽപിപാർട്ണർഷിപ് കമ്പനികളിലേക്ക് സ്വീകരിച്ച നിക്ഷേപത്തിന് ഒരു സുരക്ഷയും ഉപഭോക്താക്കൾക്ക് ലഭിക്കില്ലെന്ന സൂചനയാണ് പുറത്ത് വരുന്നത്. പോപ്പുലർ ഫിനാൻസിലാണ് നിക്ഷേപമെങ്കിലും വിവിധ എൽഎൽപികളുടെ സർട്ടിഫിക്കറ്റാണ് നിക്ഷേപകർക്ക് നൽകിയിരിക്കുന്നത്. പോപ്പുലറിന്റെ ഈ എൽഎൽപിയിൽ നിക്ഷേപകനും പങ്കാളിയാണ്. പ്രസ്തുത എൽഎൽപിക്ക് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ സംരംഭ പങ്കാളി എന്ന നിലയിൽ നിക്ഷേപകനും നഷ്ടം സഹിക്കേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെയും നിയമ വിദഗ്ധരുടെയും അഭിപ്രായം.

ഫിനാൻസിൽ സ്വീകരിച്ച നിക്ഷേപം എൽഎൽപികളിലേക്ക് മാറ്റിയതിനു പിന്നിലെ ഗൂഢലക്ഷ്യം നിയമക്കുരുക്ക് ഒഴിവാക്കലായിരുന്നുവെന്ന് അന്വേഷണ സംഘവും കണ്ടെത്തിയിട്ടുണ്ട്. എൽഎൽപികളിലേക്ക് നിക്ഷേപം സ്വീകരിച്ചാൽ ധനമിടപാടു സ്ഥാപനവുമായി ബന്ധപ്പെട്ട നിയമക്കുരുക്കിൽ നിന്ന് രക്ഷപ്പെടാമെന്ന ബുദ്ധി തൃശ്ശൂർ സ്വദേശിയുടെതാണ്.

തമിഴ്നാട്ടിലെ തെളിവെടുപ്പിനു ശേഷം റോയിയുമായി അന്വേഷണ സംഘം ആന്ധ്രയിലേക്ക് തിരിച്ചു. അതേസമയം, തമിഴ്നാട്ടിലേക്ക് രണ്ടാമത് ഒരു അന്വേഷണ സംഘം ഇന്നലെ പുറപ്പെട്ടു. റോയിയുമായി തെളിവെടുപ്പു നടത്തിയ സ്ഥലങ്ങളിൽ വീണ്ടും ഈ സംഘം പരിശോധന നടത്തും. തിരുവനന്തപുരത്തും കൊച്ചിയിലും ഇവർക്ക് ആഡംബര ഫ്ലാറ്റുകളും വില്ലകളും, വാഹനങ്ങളും ഉള്ളതായും കണ്ടെത്തി.