Movies

കള്ളപ്പണം, മയക്കുമരുന്ന്; ഫിലിം ചേംബര്‍, പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ സംഘടനകൾക്ക് അന്വേഷണസംഘത്തിന്റെ കത്ത്

കോടികള്‍ മുതല്‍മുടക്കുളള മലയാള സിനിമകളുടെ ലാഭം വിഹിതം ഏത് വഴി പോയെന്നുളള അന്വേഷണം ആരംഭിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് സംഘം. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ നിരവധി ഹിറ്റ് ചിത്രങ്ങളാണ് മലയാളത്തില്‍ പുറത്തിറങ്ങിയത്.

Also Read: പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; മുഖ്യസൂത്രധാരൻ തൃശൂർ സ്വദേശി

മലയാള സിനിമ മേഖലയില്‍ കളളപ്പണം നിക്ഷേപിക്കുന്നതായും ഇതില്‍ നിന്നുളള ലാഭം കളളക്കടത്തിനും മയക്കുമരുന്ന് വിപണനത്തിനും ഉപയോഗിക്കുന്നതായും ആരോപണങ്ങളുയര്‍ന്ന പശ്ചാത്തലത്തിലാണ് അന്വേഷണം ആരംഭിച്ചത്.

Also Read: ബിനീഷ് കോടിയേരിയുടെ മൊഴിയെടുക്കാന്‍ നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയും

2019 ജനുവരി മുതല്‍ 2020 ആഗസ്റ്റ് വരെ പുറത്തിറങ്ങിയ സിനിമകളെ ബന്ധപ്പെട്ടാണ് അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിക്കുന്നത്. രണ്ട് പ്രധാന സിനിമ സംഘടനകള്‍ക്കാണ് വിവരങ്ങള്‍ ചോദിച്ച് ഇ-മെയില്‍ അയച്ചിരിക്കുന്നത്.

Also Read: മോറട്ടോറിയം കാലാവധി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി സുപ്രീം കോടതി

സിനിമയുടെ നിർമ്മാണവും വിതരണവും ഉള്‍പ്പടെ എല്ലാ തലത്തിലെയും പ്രതിനിധികളുളള ഫിലിം ചേംബര്‍, നിര്‍മാതക്കളുടെ സംഘടന, ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ക്കാണ് അന്വേഷണവുമായി ബന്ധപ്പെട്ട് ഇ-മെയില്‍ ലഭിച്ചത്.

Also Read: കങ്കണയ്ക്കെതിരെ മുംബൈ പോലീസിന്റെ കേസ്

കഴിഞ്ഞ ഒന്നര വര്‍ഷത്തില്‍ ഇറങ്ങിയ സിനിമകള്‍, നിര്‍മാതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും കോണ്‍ടാക്ട് നമ്പര്‍, ഇവരുടെ വിലാസം, സിനിമ നിര്‍മിക്കാനായി ചിലവഴിച്ച തുക തുടങ്ങിയ വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടുതല്‍ മുതല്‍ മുടക്കില്‍ നിര്‍മിച്ച് വിജയം നേടിയ സിനിമകളുടെ പ്രത്യേകമായി ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read: വരാനിരിക്കുന്നത് കടുത്ത ഘട്ടം; മരണസംഖ്യ ഉയരും: വെന്റിലേറ്ററുകൾക്ക് ക്ഷാമം ഉണ്ടാവും; ആരോഗ്യമന്ത്രി

കഴിഞ്ഞ ഒരു വര്‍ഷക്കാലത്തില്‍ വന്‍വിജയം നേടിയ സിനിമകള്‍ കുറവായിരുന്നെങ്കിലും ഇവയുടെ ലാഭം എവിടെന്ന കാര്യം സംബന്ധിച്ച് സംശയങ്ങളുണ്ട്. ബംഗളൂരു സ്വര്‍ണ്ണക്കടത്ത്, ലഹരി കടത്ത് കേസുകളുടെ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തില്‍ ഇതേക്കുറിച്ചും കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ച് വരുന്നത്. ഇതാദ്യമായാണ് സിനിമയുമായി ബന്ധപ്പെട്ട് ഇത്തരമൊരന്വേഷണം സ്‌പെഷ്യല്‍ ബ്രാഞ്ച് നടത്തുന്നത്.

Also Read: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്; കമറുദ്ദീൻ പണം തിരികെ നല്‍കണമെന്ന് മുസ്ലീം ലീഗ്

Related Articles

Back to top button

buy windows 11 pro test ediyorum