LogoLoginKerala

ബിനീഷ് കോടിയേരിയുടെ മൊഴിയെടുക്കാന്‍ നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയും

ലഹരി വിരുദ്ധ അന്വേഷണ ഏജന്സിയായ നര്ക്കോട്ടിക്ക് കണ്ട്രോള് ബ്യൂറോ ബിനീഷ് കോടിയേരിയുടെ മൊഴിയെടുക്കും. ലഹരിമരുന്ന് കേസില് ബംഗളുരുവില് അറസ്റ്റിലായ അനൂപ് അഹമ്മദ് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ബിനീഷ് എന്ഫോഴ്മെന്റിന് കഴിഞ്ഞ ദിവസം നല്കിയ മൊഴിയുടെ പകര്പ്പ് എന്സിബി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വര്ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമില്ലെന്ന നിലപാടാണ് ബിനീഷ് ഇ.ഡിക്ക് മുന്പാകെ സ്വീകരിച്ചിരുന്നത്. സാമ്പത്തിക ഇടപാടുകള് സംബന്ധിച്ച ബിനീഷിന്റെ മൊഴിയില് പൊരുത്തക്കേടുകള് കണ്ടെത്തിയിട്ടുണ്ട്. സ്വപ്ന സുരേഷിന് കമ്മീഷന് നല്കിയ യുഎഎഫ്എക്സ് സൊല്യൂഷന്സ്, …
 

ലഹരി വിരുദ്ധ അന്വേഷണ ഏജന്‍സിയായ നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ ബിനീഷ് കോടിയേരിയുടെ മൊഴിയെടുക്കും. ലഹരിമരുന്ന് കേസില്‍ ബംഗളുരുവില്‍ അറസ്റ്റിലായ അനൂപ് അഹമ്മദ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ബിനീഷ് എന്‍ഫോഴ്‌മെന്റിന് കഴിഞ്ഞ ദിവസം നല്‍കിയ മൊഴിയുടെ പകര്‍പ്പ് എന്‍സിബി ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമില്ലെന്ന നിലപാടാണ് ബിനീഷ് ഇ.ഡിക്ക് മുന്‍പാകെ സ്വീകരിച്ചിരുന്നത്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ബിനീഷിന്റെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. സ്വപ്‌ന സുരേഷിന് കമ്മീഷന്‍ നല്‍കിയ യുഎഎഫ്എക്‌സ് സൊല്യൂഷന്‍സ്, യൂണിടാക് എന്നീ സ്ഥാപനങ്ങളെ സംബന്ധിച്ച് ബിനീഷ് നല്‍കിയ ചില വിവരങ്ങള്‍ വസ്തുതാപരമല്ലെന്നും ഇ.ഡി വിലയിരുത്തുന്നുണ്ട്.

ബിനീഷിന് ബിനാമി ബന്ധം ഉണ്ടെന്ന് കരുതപ്പെടുന്ന കമ്പനികളിലൊന്നാണ് തിരുവനന്തപുരം ആസ്ഥാനമായ യുഎഎഫ്എക്‌സ് സൊല്യൂഷന്‍സ്. വിസ സ്റ്റാമ്പിംഗ് സുഗമമാക്കാന്‍ യുഎഇ കോണ്‍സുലേറ്റ് കരാറില്‍ ഏര്‍പ്പെട്ട സ്ഥാപനമാണിത്. ഈ കമ്പനിയെ തിരഞ്ഞെടുത്തതിന് തനിക്ക് കമ്മീഷന്‍ ലഭിച്ചതായി സ്വപ്‌ന സുരേഷ് വ്യക്തമാക്കിയിരുന്നു. ഈ സ്ഥാപനത്തിന്റെ ഉടമ അബ്ദുള്‍ ലത്തീഫുമായി സൗഹൃദമുണ്ടെന്ന് ബിനീഷ് സമ്മതിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ഒരു ഹോട്ടല്‍ ബിസിനസില്‍ ഇരുവര്‍ക്കും പങ്കാളിത്തമുള്ളതായി ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള പണമിടപാടുകളെ കുറിച്ചും ഇ.ഡി വിശദമായ അന്വേഷണം നടത്താനൊരുങ്ങുകയാണ്.