LogoLoginKerala

കങ്കണ വിഷയത്തിൽ കൈപൊള്ളി ശിവസേന

മുംബൈ: കങ്കണക്ക് പിന്തുണയുമായി കേന്ദ്ര സർക്കാരും ബിജെപിയും എത്തിയതോടെ പ്രതിരോധത്തിലായി ശിവസേന. താരത്തോട് വ്യക്തിപരമായ ഒരു ശത്രുതയുമില്ലെന്ന് വ്യക്തമാക്കി ശിവസേന എംപി സഞ്ജയ് റാവുത്ത് രംഗത്തെത്തി. വിഷയത്തിൽ പ്രതീക്ഷിച്ച ജനപിന്തുണ ലഭിക്കാത്തതും, കങ്കണയ്ക്ക് അനാവശ്യ പ്രശസ്തി നേടിക്കടുത്തുവെന്ന ശരത് പവാറിന്റെ ആരോപണവും മാറിചിന്തിക്കാൻ ശിവസേനയെ പ്രേരിപ്പിച്ചു എന്നുവേണം കരുതാൻ. Also Read: അമേരിക്കയില് പാര്ട്ടി രജിസ്റ്റർ ചെയ്ത് ബിജെപി അനിധൃത നിർമാണങ്ങൾ തടയുന്നതിന്റെ ഭാഗമായി ബ്രിഹാൻ മുംബൈ കോർപറേഷൻ കങ്കണയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം തകർത്തതിൽ സർക്കാറിന് പങ്കില്ലെന്നും, തന്നെ …
 

മുംബൈ: കങ്കണക്ക് പിന്തുണയുമായി കേന്ദ്ര സർക്കാരും ബിജെപിയും എത്തിയതോടെ പ്രതിരോധത്തിലായി ശിവസേന. താരത്തോട് വ്യക്തിപരമായ ഒരു ശത്രുതയുമില്ലെന്ന് വ്യക്തമാക്കി ശിവസേന എംപി സഞ്ജയ് റാവുത്ത് രംഗത്തെത്തി. വിഷയത്തിൽ പ്രതീക്ഷിച്ച ജനപിന്തുണ ലഭിക്കാത്തതും, കങ്കണയ്ക്ക് അനാവശ്യ പ്രശസ്തി നേടിക്കടുത്തുവെന്ന ശരത് പവാറിന്റെ ആരോപണവും മാറിചിന്തിക്കാൻ ശിവസേനയെ പ്രേരിപ്പിച്ചു എന്നുവേണം കരുതാൻ.

Also Read: അമേരിക്കയില്‍ പാര്‍ട്ടി രജിസ്റ്റർ ചെയ്ത് ബിജെപി

അനിധൃത നിർമാണങ്ങൾ തടയുന്നതിന്റെ ഭാഗമായി ബ്രിഹാൻ മുംബൈ കോർപറേഷൻ കങ്കണയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം തകർത്തതിൽ സർക്കാറിന് പങ്കില്ലെന്നും, തന്നെ സംബന്ധിച്ചോളം കങ്കണ വിഷയം ഇവിടെ അവസാനിച്ചെന്നും, അവർക്ക് സ്വസ്ഥമായി മുംബൈയിൽ ജീവിക്കാമെന്നും സഞ്ജയ് റാവുത്ത് വ്യക്തമാക്കി.

Also Read: ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചതിന് ഹൈക്കോടതി സ്‌റ്റേ

കങ്കണയുമായി തനിക്ക് ഒരു പ്രശ്‌നവുമില്ല. മുംബൈയെ പാക് അധിനിവേശ കാശ്മീരിനോട് ഉപമിച്ചതിനോടാണ് താൻ ദേഷ്യം പ്രകടിപ്പിച്ചത്. ബിഎംസി എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നതിൽ തനിക്കോ പാർട്ടിക്കോ ഉത്തരവാദിത്തമില്ല. മുംബൈയിൽ താമസിക്കാൻ കങ്കണയെ സ്വാഗതം ചെയ്യുന്നുവെന്നും സഞ്ജയ് പറഞ്ഞു. ഇതിന് മുമ്പ് കങ്കണക്ക് മുംബൈയിൽ നിന്നും ഒരുതരത്തിലുള്ള ഭീഷണിയും നേരിടേണ്ടിവന്നിട്ടില്ല. മുംബൈ പാകിസ്താനെപ്പോലെയാണ് തോന്നുന്നതെങ്കിൽ താരം എന്തിനാണ് ഇവിടെ താമസിച്ചിരുന്നത് എന്ന് മാത്രമേ താൻ പറഞ്ഞിട്ടുള്ളൂ. തന്റെയോ പാർട്ടിയുടെയോ ഭാഗത്തുനിന്ന് ഭീഷണികളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: വ്യവസായമന്ത്രി ഇ.പി.ജയരാജനും ഭാര്യയ്ക്കും കോവിഡ്

മഹാരാഷ്ട്രയുടെ അഭിമാനത്തോടെ ആരെങ്കിലും പരിഹസിക്കുകയാണെങ്കിൽ, ജനങ്ങൾ കോപാകുലരാകും. സംസ്ഥാനത്തിന്റെ ചരിത്രം അതാണ്. എന്നാൽ ഇത്തവണ ക്ഷമയോടെ ഇരിക്കാൻ തങ്ങൾ ജനങ്ങളോട് ആഹ്വാനം ചെയ്യുകയാണുണ്ടായത് സഞ്ജയ് വിശദീകരിച്ചു.

Also Read: ബാലഭാസ്‌കറിന്റെ മരണം; സ്റ്റീഫന്‍ ദേവസിയിൽ നിന്നും മൊഴിയെടുക്കാൻ സിബിഐ

അതേസമയം, ബിഎംസി തന്റെ കെട്ടിടം പൊളിച്ചുനീക്കിയതോടെ കങ്കണ ശിവസേനക്കെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. എംപി സഞ്ജയ് റാവുത്തിനെയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും വ്യക്തിപരമായി വിമർശിക്കുകയും ചെയ്തിരുന്നു. നിലവിൽ കങ്കണയുടെ ഓഫീസിനും താമസസ്ഥലത്തിനും മുംബൈ പോലീസ് സുരക്ഷ നൽകിയിട്ടുണ്ട്.

Also Read: തെരഞ്ഞെടുപ്പിന് മുൻപേ പിആര്‍ യുദ്ധത്തിന് തയ്യാറായി കേരളം