Movies

ജെന്റിൽമാൻ 2; ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗവുമായി കെടി കുഞ്ഞുമോൻ

തമിഴ് ചലച്ചിത്ര നിര്‍മ്മാതാവായി ശ്രദ്ധ നേടിയ മലയാളിയാണ് കെടി കുഞ്ഞുമോന്‍. കോടികള്‍ മുടക്കി സിനിമകള്‍ നിർമ്മിച്ച് വെള്ളിത്തിരയില്‍ വിസ്മയം തീര്‍ത്ത കുഞ്ഞുമോന് തമിഴ്‌നാട്ടിൽ താര പരിവേഷമാണുള്ളത്.

Also Read: സ്‌നേഹക്കൂട് പദ്ധതിയുമായി മലയാളികളുടെ പ്രിയനടൻ ജയസൂര്യ; ഒരു വര്‍ഷം അഞ്ച് വീടുകൾ നിമ്മിച്ചു നല്‍കും

തുടക്കകാലത്ത് വസന്ത കാല പറവൈ, സൂര്യന്‍ എന്നീ ഹിറ്റ് സിനിമകള്‍ അദ്ദേഹം നിര്‍മ്മിച്ചു. ഈ ചിത്രങ്ങള്‍ നിര്‍മിച്ചുകൊണ്ടാണ് കോളിവുഡില്‍ അദ്ദേഹം ചുവടുറപ്പിച്ചത്. 1993ല്‍ ഷങ്കര്‍ സംവിധാനം ചെയ്ത് കെടി കുഞ്ഞുമോന്‍ നിര്‍മിച്ച ‘ജെന്റില്‍മാന്‍’ എന്ന ബ്രഹ്‌മാണ്ഡ സിനിമ ലോകമെമ്പാടും ഏറെ ജനശ്രദ്ധ നേടിയിരുന്നു.

Also Read: കള്ളപ്പണം, മയക്കുമരുന്ന്; ഫിലിം ചേംബര്‍, പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ സംഘടനകൾക്ക് അന്വേഷണസംഘത്തിന്റെ കത്ത്

ഇപ്പോള്‍ സിനിമയുടെ രണ്ടാം ഭാഗവുമായി എത്തുകയാണ് കെടി കുഞ്ഞുമോൻ. തന്റെ ഫേസബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നതും. “ജെന്റിൽമാൻ സിനിമയുടെ രണ്ടാം ഭാഗം “ജെന്റിൽമാൻ2 ” വരുന്നു. ജെന്റിൽമാനേക്കാൾ പല മടങ്ങു ബ്രഹ്മാണ്ഡം “ജെന്റിൽമാൻ 2 ” വിൽ കാണാം.ഈ സിനിമ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്‌ത ശേഷം മാത്രമേ മറ്റു മാധ്യമങ്ങളിൽ റിലീസ് ചെയ്യുകയുള്ളൂ” അദ്ദേഹം പറയുന്നു.

Also Read: പ്രൈവറ്റ് ബസ് സര്‍വീസുകള്‍ നഷ്ടത്തില്‍; ഉടമകളും തൊഴിലാളികളും പ്രതിസന്ധിയിൽ

ജെന്റിൽമാൻ ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ മെഗാ ബഡ്ജറ്റിൽ, നൂതന സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെ ഹോളിവുഡ് നിലവാരത്തിൽ, തമിഴ് ,തെലുങ്ക് , ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് സിനിമ നിർമ്മിക്കുന്നത് . നടീ നടന്മാർ മറ്റു സാങ്കേതിക വിദഗ്ദ്ധർ എന്നിവരുമായി ചർച്ചകൾ നടന്നു വരുന്നു . ഔദ്യോഗികമായ അറിയിപ്പ് ഉടൻ ഉണ്ടാവും എന്നാണ് സൂചനകൾ.

Also Read: ബിനീഷ് കോടിയേരിയുടെ മൊഴിയെടുക്കാന്‍ നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയും

Related Articles

Back to top button