LogoLoginKerala

സ്‌നേഹക്കൂട് പദ്ധതിയുമായി മലയാളികളുടെ പ്രിയനടൻ ജയസൂര്യ; ഒരു വര്‍ഷം അഞ്ച് വീടുകൾ നിമ്മിച്ചു നല്‍കും

സ്വന്തമായി വീടില്ലാതെ ജീവിക്കാന് ബുദ്ധിമുട്ടുന്ന കുറച്ചുപേരെ സഹായിക്കാന് തയ്യാറായിരിക്കുകയാണ് മലയാളികളുടെ പ്രിയ നടന് ജയസൂര്യ. ‘സ്നേഹക്കൂട്’ എന്ന പദ്ധതിയുടെ ഭാഗമായി ഒരു വര്ഷം അഞ്ച് വീടുകള് വീതം നിര്മ്മിച്ച് നല്കുന്നതിനാണ് ജയസൂര്യ തുടക്കമിട്ടിരിക്കുന്നത്. Also Read: പ്രൈവറ്റ് ബസ് സര്വീസുകള് നഷ്ടത്തില്; ഉടമകളും തൊഴിലാളികളും പ്രതിസന്ധിയിൽ സ്വന്തമായി ഭൂമിയുള്ളവര്ക്കും സര്ക്കാരിന്റെ ലൈഫ് മിഷന് പദ്ധതിയില് പെടാത്തവര്ക്കുമായാണ് 2 ബെഡ്റൂമും അടുക്കളയും ഹാളും ബാത്ത്റൂമും അടങ്ങിയ വീട് നിര്മിച്ച് നല്കുന്നത്. സ്നേഹക്കൂട് പദ്ധതിയിലെ ആദ്യ വീട് പണി പൂര്ത്തീകരിച്ച് അര്ഹതപ്പെട്ട …
 

സ്വന്തമായി വീടില്ലാതെ ജീവിക്കാന്‍ ബുദ്ധിമുട്ടുന്ന കുറച്ചുപേരെ സഹായിക്കാന്‍ തയ്യാറായിരിക്കുകയാണ് മലയാളികളുടെ പ്രിയ നടന്‍ ജയസൂര്യ. ‘സ്‌നേഹക്കൂട്’ എന്ന പദ്ധതിയുടെ ഭാഗമായി ഒരു വര്‍ഷം അഞ്ച് വീടുകള്‍ വീതം നിര്‍മ്മിച്ച് നല്‍കുന്നതിനാണ് ജയസൂര്യ തുടക്കമിട്ടിരിക്കുന്നത്.

Also Read: പ്രൈവറ്റ് ബസ് സര്‍വീസുകള്‍ നഷ്ടത്തില്‍; ഉടമകളും തൊഴിലാളികളും പ്രതിസന്ധിയിൽ

സ്വന്തമായി ഭൂമിയുള്ളവര്‍ക്കും സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ പെടാത്തവര്‍ക്കുമായാണ് 2 ബെഡ്‌റൂമും അടുക്കളയും ഹാളും ബാത്ത്‌റൂമും അടങ്ങിയ വീട് നിര്‍മിച്ച് നല്‍കുന്നത്. സ്‌നേഹക്കൂട് പദ്ധതിയിലെ ആദ്യ വീട് പണി പൂര്‍ത്തീകരിച്ച് അര്‍ഹതപ്പെട്ട കുടുംബത്തിന് കഴിഞ്ഞ ദിവസം താക്കേല്‍ കൈമാറിയിരുന്നു. ഒരു മാസം കൊണ്ടാണ് വീട് പണി പൂര്‍ത്തീകരിച്ചത്.

Also Read: കള്ളപ്പണം, മയക്കുമരുന്ന്; ഫിലിം ചേംബര്‍, പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ സംഘടനകൾക്ക് അന്വേഷണസംഘത്തിന്റെ കത്ത്

കേരളത്തില്‍ പ്രളയകാലത്ത് വീടു നഷ്ടപ്പെട്ടവര്‍ക്ക് കുറഞ്ഞ ചിലവില്‍ വീടു നിര്‍മിച്ചു നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ന്യൂറ പാനല്‍ കമ്പനി ഡയറക്ടര്‍ സുബിന്‍ തോമസുമായുള്ള സൗഹൃദമാണ് നടന്‍ ജയസൂര്യയെ സ്‌നേഹക്കൂട് പദ്ധതിയിലേക്ക് നയിച്ചത്.

Also Read: പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; മുഖ്യസൂത്രധാരൻ തൃശൂർ സ്വദേശി

സ്നേഹക്കൂട് എന്ന പദ്ധതിയുടെ ഭാഗമായി നിർമിച്ച ആദ്യ വീട് പണി തീർത്ത് കൈമാറുകയും ചെയ്തു. മുപ്പതു ദിവസം കൊണ്ട് ആണ് വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. എന്നാൽ താക്കോൽദാന ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ചലച്ചിത്രതാരം റോണിയാണ് അദ്ദേഹത്തിന് പകരം താക്കോൽ ദാന ചടങ്ങിൽ പങ്കെടുത്തത്. വർഷത്തിൽ അഞ്ചു വീടുകൾ വരെ വെച്ച് കൊടുക്കാൻ ആണ് താരത്തിന്റെ തീരുമാനം.

സ്‌നേഹക്കൂട് പദ്ധതിയുമായി മലയാളികളുടെ പ്രിയനടൻ ജയസൂര്യ; ഒരു വര്‍ഷം അഞ്ച് വീടുകൾ നിമ്മിച്ചു നല്‍കും