LogoLoginKerala

തിരുവനന്തപുരം സ്വർണക്കടത്ത്; മന്ത്രി ജലീലിനെ ചോദ്യം ചെയ്തത് മൂന്ന് മണിക്കൂർ

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രി ജലീലിനെ ചോദ്യം ചെയ്തത് മൂന്ന് മണിക്കൂര്. പ്രോട്ടോക്കോള് ലംഘനം, സ്വപ്ന സുരേഷ് ഉള്പ്പെടെ പ്രതികളുമായുള്ള ബന്ധം, മന്ത്രിയുടെ അറിവോടെ മതഗ്രന്ഥം വിതരണം ചെയ്തത് തുടങ്ങിയ കാര്യങ്ങളില് വിശദീകരണം ആവശ്യപ്പെട്ടെന്നാണ് സൂചനകൾ. Also Read: ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചതിന് ഹൈക്കോടതി സ്റ്റേ ചോദ്യം ചെയ്യലിന് ഹാജരാകാനായി മന്ത്രി ഇന്നലെ വൈകുന്നേരം തന്നെ ആലുവയിലെത്തിയിരുന്നു. ആലുവയില് വെച്ച് ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോസ്ഥര് …
 

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മന്ത്രി ജലീലിനെ ചോദ്യം ചെയ്തത് മൂന്ന് മണിക്കൂര്‍. പ്രോട്ടോക്കോള്‍ ലംഘനം, സ്വപ്‌ന സുരേഷ് ഉള്‍പ്പെടെ പ്രതികളുമായുള്ള ബന്ധം, മന്ത്രിയുടെ അറിവോടെ മതഗ്രന്ഥം വിതരണം ചെയ്തത് തുടങ്ങിയ കാര്യങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ടെന്നാണ് സൂചനകൾ.

Also Read: ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചതിന് ഹൈക്കോടതി സ്‌റ്റേ

ചോദ്യം ചെയ്യലിന് ഹാജരാകാനായി മന്ത്രി ഇന്നലെ വൈകുന്നേരം തന്നെ ആലുവയിലെത്തിയിരുന്നു. ആലുവയില്‍ വെച്ച് ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോസ്ഥര്‍ മാധ്യമങ്ങളെ അറിയിക്കാതെ മന്ത്രിയെ കണ്ട് മൊഴിയെടുത്തെന്നാണ് സൂചനകള്‍. രാവിലെ ഒമ്പതരയ്ക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂറോളം നീണ്ടു നിന്നെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read: വ്യവസായമന്ത്രി ഇ.പി.ജയരാജനും ഭാര്യയ്ക്കും കോവിഡ്

എൻഫോഴ്സ്മെന്റിനെ കൂടാതെ എന്‍ഐഎയും മന്ത്രിയെ ചോദ്യം ചെയ്യുമെന്ന് സൂചനകളുണ്ട്. സര്‍ക്കാര്‍ സ്ഥാപനമായ സി ആപ്റ്റില്‍ നിന്നും ചില പാഴ്സലുകള്‍ പുറത്തേക്ക് പോയതില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസ് അന്വേഷണം തുടങ്ങിയത്. ദുബായ് കോണ്‍സുലേറ്റ് വഴിയെത്തിയ മതഗ്രന്ഥങ്ങള്‍ സിആപ്റ്റിന്റെ വാഹനത്തില്‍ വിതരണം ചെയ്തെന്നായിരുന്നു ഇതിന് പിന്നാലെ കെ ടി ജലീല്‍ നല്‍കിയ വിശദീകരണം.

Also Read: തെരഞ്ഞെടുപ്പിന് മുൻപേ പിആര്‍ യുദ്ധത്തിന് തയ്യാറായി കേരളം

കഴിഞ്ഞ മാര്‍ച്ച് നാലിനാണ് കസ്റ്റംസ് കാര്‍ഗോയില്‍ നിന്ന് നയതന്ത്ര ബാഗിലൂടെ മതഗ്രന്ഥങ്ങളെത്തിയത്. മതഗ്രന്ഥങ്ങളുടെ കോപ്പികള്‍ കൂടാതെ മറ്റേതെങ്കിലും സാധനങ്ങള്‍ ബാഗിലുണ്ടായിരുന്നോ എന്നാണ് കസ്റ്റംസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഇക്കാര്യങ്ങളുടെ മറവിൽ സ്വര്‍ണ്ണക്കടത്ത് നടത്തിയെന്ന് ആരോപണങ്ങളുണ്ട്.

Also Read: ബാലഭാസ്‌കറിന്റെ മരണം; സ്റ്റീഫന്‍ ദേവസിയിൽ നിന്നും മൊഴിയെടുക്കാൻ സിബിഐ