LogoLoginKerala

ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണം: തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണം; സർവ്വകക്ഷിയോഗത്തിൽ ധാരണ

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള് ഒഴിവാക്കാന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാന് സര്വ്വകക്ഷിയോഗത്തില് ധാരണയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്വ്വകക്ഷിയോഗത്തിന്റെ ശുപാര്ശ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നീട്ടി വെക്കാനും ആവശ്യപ്പെടും. സര്വ്വകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. Also Read: ജെന്റിൽമാൻ 2; ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗവുമായി കെടി കുഞ്ഞുമോൻ ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് വെക്കാന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടും. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കാന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോടുമാവും ആവശ്യപ്പെടുക. ഉപകതെരഞ്ഞെടുപ്പിന്റെ കാര്യത്തില് കേന്ദ്ര …
 

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാന്‍ സര്‍വ്വകക്ഷിയോഗത്തില്‍ ധാരണയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വ്വകക്ഷിയോഗത്തിന്റെ ശുപാര്‍ശ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നീട്ടി വെക്കാനും ആവശ്യപ്പെടും. സര്‍വ്വകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

Also Read: ജെന്റിൽമാൻ 2; ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗവുമായി കെടി കുഞ്ഞുമോൻ

ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് വെക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടും. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോടുമാവും ആവശ്യപ്പെടുക. ഉപകതെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ സമീപിക്കാന്‍ ഐക്യകണ്‌ഠേനയാണ് ധാരണയായത്.

Also Read: സ്‌നേഹക്കൂട് പദ്ധതിയുമായി മലയാളികളുടെ പ്രിയനടൻ ജയസൂര്യ; ഒരു വര്‍ഷം അഞ്ച് വീടുകൾ നിമ്മിച്ചു നല്‍കും

തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് ആവശ്യപ്പെടുന്നത് ഭൂരിപക്ഷാഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് അനന്തമായി നീട്ടരുതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് നടത്തേണ്ടത് ഭരണഘടന ബാധ്യതയാണ്. അതിനാൽ ഏതാനും ആഴ്ചകള്‍ നീട്ടണമെന്നാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: പ്രൈവറ്റ് ബസ് സര്‍വീസുകള്‍ നഷ്ടത്തില്‍; ഉടമകളും തൊഴിലാളികളും പ്രതിസന്ധിയിൽ

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലില്‍ നടക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് പത്തിനുള്ളില്‍ മാതൃകാ പെരുമാറ്റച്ചട്ടം വരാനിടയുണ്ട്. അതിന് മുമ്പ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രക്രിയ പൂര്‍ത്തിയാക്കണം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ചര്‍ച്ച ചെയ്തതിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.

Also Read: കള്ളപ്പണം, മയക്കുമരുന്ന്; ഫിലിം ചേംബര്‍, പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ സംഘടനകൾക്ക് അന്വേഷണസംഘത്തിന്റെ കത്ത്