LogoLoginKerala

തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് 4 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

കേരളത്തിൽ ഈ മാസം പതിനാലുവരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അറബിക്കടലിലെ ന്യൂനമര്ദ്ദപ്പാതിയെ തുടര്ന്ന് മഴ ശക്തി പ്രാപിക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്കി. മഴ തുടരുന്ന സാഹചര്യത്തില് സംസ്ഥാനത്തെ നാലു ജില്ലകളില് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. Also Read: ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണം: തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണം; സർവ്വകക്ഷിയോഗത്തിൽ ധാരണ കാസര്കോട്, കണ്ണൂര്, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില് ശക്തിയായ മഴയ്ക്ക് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ജനങ്ങള് ജാഗ്രതപാലിക്കണമെന്നും …
 

കേരളത്തിൽ ഈ മാസം പതിനാലുവരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അറബിക്കടലിലെ ന്യൂനമര്‍ദ്ദപ്പാതിയെ തുടര്‍ന്ന് മഴ ശക്തി പ്രാപിക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കി. മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read: ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണം: തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണം; സർവ്വകക്ഷിയോഗത്തിൽ ധാരണ

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ ശക്തിയായ മഴയ്ക്ക് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കി.

Also Read: ജെന്റിൽമാൻ 2; ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗവുമായി കെടി കുഞ്ഞുമോൻ

ഇതിനു പുറമെ പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, ജില്ലകലില്‍ യെല്ലേ അലര്‍ട്ടും പ്രഖ്യാപിച്ചു. നാളെ കാസര്‍കോട്, മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്.

Also Read: സ്‌നേഹക്കൂട് പദ്ധതിയുമായി മലയാളികളുടെ പ്രിയനടൻ ജയസൂര്യ; ഒരു വര്‍ഷം അഞ്ച് വീടുകൾ നിമ്മിച്ചു നല്‍കും

കേരളാതീരത്ത് ശക്തമായ കാറ്റു വീശാന്‍ സാദ്ധ്യതയുള്ളതു കൊണ്ട് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കി.

Also Read: കള്ളപ്പണം, മയക്കുമരുന്ന്; ഫിലിം ചേംബര്‍, പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ സംഘടനകൾക്ക് അന്വേഷണസംഘത്തിന്റെ കത്ത്