LogoLoginKerala

അമേരിക്കയില്‍ പാര്‍ട്ടി രജിസ്റ്റർ ചെയ്ത് ബിജെപി

അമേരിക്കയിൽ രജിസ്റ്റര് ചെയ്യുന്ന ഇന്ത്യയില് നിന്നുള്ള ആദ്യ രാഷ്ട്രീയ പാര്ട്ടിയായി ബിജെപി. 1938ലെ ഫോറിൻ ഏജന്റ്സ് രജിസ്ട്രേഷന് ആക്ട് (ഫറ) പ്രകാരമാണ് ‘ഓവര്സീസ് ഫ്രണ്ട്സ് ഓഫ് ബിജെപി’ എന്ന പേരില് പാര്ട്ടി രജിസ്റ്റര് ചെയ്തിരിക്കുന്നത്. ഹിന്ദുസ്ഥാന് ടൈംസാണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. Also Read: ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചതിന് ഹൈക്കോടതി സ്റ്റേ രാജ്യസുരക്ഷയെ ബാധിക്കുന്നതിനാല് വിദേശത്ത് നിന്നുള്ള പാര്ട്ടികള് അമേരിക്കയില് പ്രവര്ത്തിക്കുന്നതിന് ഈ രജിസ്ട്രേഷന് നിര്ബന്ധമാണ്. മറ്റു രാജ്യത്തെ രാഷ്ട്രീയ പാര്ട്ടികള് അമേരിക്കയില് …
 

അമേരിക്കയിൽ രജിസ്റ്റര്‍ ചെയ്യുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി. 1938ലെ ഫോറിൻ ഏജന്‍റ്സ് രജിസ്ട്രേഷന്‍ ആക്ട് (ഫറ) പ്രകാരമാണ് ‘ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപി’ എന്ന പേരില്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Also Read: ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചതിന് ഹൈക്കോടതി സ്‌റ്റേ

രാജ്യസുരക്ഷയെ ബാധിക്കുന്നതിനാല്‍ വിദേശത്ത് നിന്നുള്ള പാര്‍ട്ടികള്‍ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്നതിന് ഈ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. മറ്റു രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ അമേരിക്കയില്‍ പുലര്‍ത്തുന്ന സ്വാധീനത്തില്‍ സുതാര്യത ഉറപ്പിക്കാനാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. രജിസ്റ്റർ ചെയ്യുന്ന പാർട്ടികൾ പൊതു അഭിപ്രായം, നിയമങ്ങള്‍, നിര്‍ദേശങ്ങള്‍, എന്നിവ ശരിയായ രീതിയില്‍ പാലിക്കുന്നുണ്ടോ എന്ന് അധികൃതര്‍ പരിശോധിക്കും

Also Read: വ്യവസായമന്ത്രി ഇ.പി.ജയരാജനും ഭാര്യയ്ക്കും കോവിഡ്

യുഎസ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ജസ്റ്റിസില്‍ ഓഗസ്റ്റ് 27നായിരുന്നു പാര്‍ട്ടിയുടെ രജിസ്ട്രേഷന്‍. ഫറ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതിനാല്‍ ഇനിമുതല്‍ ബിജെപിയെ ഔദ്യോഗികമായി യുഎസില്‍ പ്രതിനിധീകരിക്കാന്‍ സാധിക്കും. എന്നാല്‍, ബിജെപിയ്ക്കും ഒഫ്ബിജെപിയ്ക്കും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരിക്കില്ല.

Also Read: ബാലഭാസ്‌കറിന്റെ മരണം; സ്റ്റീഫന്‍ ദേവസിയിൽ നിന്നും മൊഴിയെടുക്കാൻ സിബിഐ