LogoLoginKerala

ബാലഭാസ്‌കറിന്റെ മരണം; സ്റ്റീഫന്‍ ദേവസിയിൽ നിന്നും മൊഴിയെടുക്കാൻ സിബിഐ

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണത്തില് കലാകാരൻ സ്റ്റീഫന് ദേവസിയെ സിബിഐ ചോദ്യം ചെയ്യുമെന്ന് സൂചനകൾ. ഹാജരാകാന് സ്റ്റീഫന് ദേവസിയോട് സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല് കോവിഡ് നീരിക്ഷണത്തിലാണെന്നും, ഹാജരാകാന് സാവകാശം വേണമെന്നും സ്റ്റീഫന് ദേവസി സിബിഐയെ അറിയിച്ചുവെന്നാണ് റിപ്പോർട്ടുകൾ. Also Read: ജെന്റിൽമാൻ 2; ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗവുമായി കെടി കുഞ്ഞുമോൻ അതേസമയം ഏറ്റവും അടുത്ത ദിവസങ്ങളില് തന്നെ തിരുവനന്തപുരം സിബിഐ ഓഫീസില് ഹാജരാകണം എന്നാണ് സ്റ്റീഫന് ദേവസിയോട് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. അപകടത്തിന് ശേഷം ബാലഭാസ്കറിനെ ആശുപത്രിയില് പ്രവേശിപ്പിച്ച …
 

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ കലാകാരൻ സ്റ്റീഫന്‍ ദേവസിയെ സിബിഐ ചോദ്യം ചെയ്യുമെന്ന് സൂചനകൾ. ഹാജരാകാന്‍ സ്റ്റീഫന്‍ ദേവസിയോട് സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കോവിഡ് നീരിക്ഷണത്തിലാണെന്നും, ഹാജരാകാന്‍ സാവകാശം വേണമെന്നും സ്റ്റീഫന്‍ ദേവസി സിബിഐയെ അറിയിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

Also Read: ജെന്റിൽമാൻ 2; ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗവുമായി കെടി കുഞ്ഞുമോൻ

അതേസമയം ഏറ്റവും അടുത്ത ദിവസങ്ങളില്‍ തന്നെ തിരുവനന്തപുരം സിബിഐ ഓഫീസില്‍ ഹാജരാകണം എന്നാണ് സ്റ്റീഫന്‍ ദേവസിയോട് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. അപകടത്തിന് ശേഷം ബാലഭാസ്‌കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് സ്റ്റീഫന്‍ ദേവസി കാണാന്‍ എത്തിയിരുന്നു.

Also Read: ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണം: തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണം; സർവ്വകക്ഷിയോഗത്തിൽ ധാരണ

അന്ന് എന്തൊക്കെ കാര്യങ്ങളാണ് അവര്‍ തമ്മില്‍ സംസാരിച്ചത് എന്നറിയാനാണ് വിളിപ്പിക്കുന്നത്. ഇതിനു പുറമെ സ്റ്റീഫന്‍ ദേവസിക്കെതിരെ ബാലഭാസ്‌കറിന്റെ ചില ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യം കൂടി കണക്കിലെടുത്താണ് ചോദ്യം ചെയ്യലിനായി സിബിഐ വിളിപ്പിച്ചിരിക്കുതെന്നാണ് സൂചന.

Also Read: സ്‌നേഹക്കൂട് പദ്ധതിയുമായി മലയാളികളുടെ പ്രിയനടൻ ജയസൂര്യ; ഒരു വര്‍ഷം അഞ്ച് വീടുകൾ നിമ്മിച്ചു നല്‍കും