LogoLoginKerala

ഇന്ത്യൻ വംശജ കമല ഹാരിസിനെതിരെ പരിഹാസവുമായി ട്രംപ്

ഡെമോക്രാറ്റിക് പാർട്ടിയുടെ യുഎസ് വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായ ഇന്ത്യൻ വംശജ കമല ഹാരിസിനെതിരെ പരിഹാസവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിലെ ജനങ്ങൾക്ക് കമലയെ ഇഷ്ടമല്ലെന്നും അവർ പ്രസിഡണ്ടായാൽ അത് രാജ്യത്തിന് കനത്ത അപമാനമാണെന്നും ട്രംപ് പറയുന്നു. നോർത്ത് കരോലിനയിലെ റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ട്രംപിന്റെ ഈ വിവാദപരാമർശം. Also Read: കേരളത്തിൽ ഞായറഴ്ച വരെ കനത്തമഴക്ക് സാധ്യത; 4 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം ജനങ്ങൾക്ക് അവരെ ഇഷ്ടമല്ല. അമേരിക്കയുടെ ആദ്യ പ്രസിഡണ്ടാകാൻ അവർക്ക് കഴിയില്ല. ഇനി അങ്ങനെ എന്തെങ്കിലും …
 

ഡെമോക്രാറ്റിക് പാർട്ടിയുടെ യുഎസ് വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായ ഇന്ത്യൻ വംശജ കമല ഹാരിസിനെതിരെ പരിഹാസവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിലെ ജനങ്ങൾക്ക് കമലയെ ഇഷ്ടമല്ലെന്നും അവർ പ്രസിഡണ്ടായാൽ അത് രാജ്യത്തിന് കനത്ത അപമാനമാണെന്നും ട്രംപ് പറയുന്നു. നോർത്ത് കരോലിനയിലെ റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ട്രംപിന്റെ ഈ വിവാദപരാമർശം.

Also Read: കേരളത്തിൽ ഞായറഴ്ച വരെ കനത്തമഴക്ക് സാധ്യത; 4 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

ജനങ്ങൾക്ക് അവരെ ഇഷ്ടമല്ല. അമേരിക്കയുടെ ആദ്യ പ്രസിഡണ്ടാകാൻ അവർക്ക് കഴിയില്ല. ഇനി അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ, അത് രാജ്യത്തിന് തന്നെ നാണക്കേടാണ്. ബൈഡൻ തെരഞ്ഞെടുപ്പിൽ വിജയിക്കണമെന്ന് ചൈന ആഗ്രഹിക്കുന്നതിന്റെ കാരണം ഇപ്പോൾ വ്യക്തമാണ്. അവർക്ക് നന്നായി അറിയാം അമേരിക്കയെ തകർക്കുന്ന നയങ്ങൾ മാത്രമറിയുന്നയാളാണ് ബൈഡൻ എന്നും ട്രംപ് ആരോപിച്ചു. ജോ ബൈഡൻ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ അത് ചൈനയുടെ കൂടി വിജയമായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

Also Read: ശ്രീകൃഷ്ണ ജയന്തി ഇന്ന്; ഗുരുവായൂരിൽ ആഘോഷങ്ങൾ ഇല്ലാതെ കണ്ണന്റെ പിറന്നാൾ ചടങ്ങുകൾ

ലോകത്തെ ഏറ്റവും മികച്ച സമ്പദ് വ്യവസ്ഥയാണ് അമേരിക്കയുടെതെന്നും ചൈന ഇപ്പോൾ പുറത്തുവിട്ട ‘പ്ലേഗ്’ സമ്പദ് വ്യവസ്ഥയെ തകർത്തെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, കമല വൃത്തികെട്ട ആളാണെന്നായിരുന്നു ട്രംപിന്റെ സ്ത്രീ വിരുദ്ധ പരാമർശം. കമല ക്ഷോഭിക്കുന്ന ഭ്രാന്തിളകിയ തീവ്ര ഇടതുപക്ഷക്കാരിയാണെന്നും ട്രംപ് ആരോപിച്ചിരുന്നു.

Also Read: ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ജോയിന്റ് ഡയറക്ടർ കൊച്ചിയിൽ