LogoLoginKerala

ശ്രീകൃഷ്ണ ജയന്തി ഇന്ന്; ഗുരുവായൂരിൽ ആഘോഷങ്ങൾ ഇല്ലാതെ കണ്ണന്റെ പിറന്നാൾ ചടങ്ങുകൾ

കേരളത്തില് ഇന്ന് കൃഷ്ണജന്മാഷ്ടമി ആഘോഷം. വീഥികളിൽ നടക്കാറുള്ള പതിവു ഘോഷയാത്രകളെല്ലാം ഒഴിവാക്കി. കോവിഡ് ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ വീടുകളിലാണ് ഇത്തവണ ശ്രീകൃഷ്ണ ജയന്തി ആഘോഷം നടക്കുന്നത്. ഓണ് ലൈനിലും ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ആഘോഷം വീടുകളിലായതിനാൽ ശ്രീകൃഷ്ണ വിഗ്രഹം അലങ്കരിച്ചു വയ്ക്കുമെന്നതാണ് ഇത്തവണത്തെ പ്രത്യേകത. സന്ധ്യക്ക് കുട്ടികള് കൃഷ്ണരാധാ വേഷങ്ങളണിഞ്ഞ് സ്വന്തം വീടുകളിലാണ് പ്രാര്ത്ഥനയും ഭജനകളുമായി ഒത്തുകൂടുന്നത്. പ്രധാന ക്ഷേത്രങ്ങളിലെ ആഘോഷങ്ങളും ഘോഷയാത്രകളില്ലാതെ പ്രത്യേകം പൂജകളോടെ നടക്കുമെന്നും അധികൃതർ അറിയിച്ചു. ഗുരുവായൂരിൽ ആഘോഷങ്ങൾ ഇല്ലാതെ കണ്ണന്റെ പിറന്നാൾ ചടങ്ങുകൾ: …
 

കേരളത്തില്‍ ഇന്ന് കൃഷ്ണജന്മാഷ്ടമി ആഘോഷം. വീഥികളിൽ നടക്കാറുള്ള പതിവു ഘോഷയാത്രകളെല്ലാം ഒഴിവാക്കി. കോവിഡ് ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ വീടുകളിലാണ് ഇത്തവണ ശ്രീകൃഷ്ണ ജയന്തി ആഘോഷം നടക്കുന്നത്. ഓണ്‍ ലൈനിലും ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.

ആഘോഷം വീടുകളിലായതിനാൽ ശ്രീകൃഷ്ണ വിഗ്രഹം അലങ്കരിച്ചു വയ്ക്കുമെന്നതാണ് ഇത്തവണത്തെ പ്രത്യേകത. സന്ധ്യക്ക് കുട്ടികള്‍ കൃഷ്ണരാധാ വേഷങ്ങളണിഞ്ഞ് സ്വന്തം വീടുകളിലാണ് പ്രാര്‍ത്ഥനയും ഭജനകളുമായി ഒത്തുകൂടുന്നത്. പ്രധാന ക്ഷേത്രങ്ങളിലെ ആഘോഷങ്ങളും ഘോഷയാത്രകളില്ലാതെ പ്രത്യേകം പൂജകളോടെ നടക്കുമെന്നും അധികൃതർ അറിയിച്ചു.

ഗുരുവായൂരിൽ ആഘോഷങ്ങൾ ഇല്ലാതെ കണ്ണന്റെ പിറന്നാൾ ചടങ്ങുകൾ:

ശ്രീകൃഷ്ണ ജയന്തി പ്രമാണിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകൾ തുടക്കമായി. ആഘോഷങ്ങളും ആരവങ്ങളുമില്ലാതെയാണ് ഇത്തവണ കണ്ണന്റെ പിറന്നാളാഘോഷം. കാഴ്ചശീവേലിക്ക് മൂന്നു നേരം സ്വർണക്കോലത്തിൽ ഗുരുവായൂരപ്പൻ എഴുന്നള്ളും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് ചടങ്ങുകൾ. വെർച്വൽ ക്യു വഴിയുള്ള ദർശനം രാവിലെ 9.30ന് ആരംഭിക്കും.

കാഴ്ചശീവേലിക്ക് പെരുവനം കുട്ടൻ മാരാർ പഞ്ചാരിമേളം നയിക്കും. രാത്രി 10 മണിക്ക് കൃഷ്ണനാട്ടവും നടക്കും. ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ പ്രതിദിനം ആയിരം പേർക്ക് ദർശനം നടത്താനാകും. ഓൺലൈൻ ആയി ബുക്ക് ചെയ്തവർക്ക് വെർച്വൽ ക്യൂ വഴിയാണ് ദർശനം. നാലമ്പലത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തിനകത്ത് ഒരുസമയം 50 പേരിൽ കൂടുതൽ ഭക്തർ ഉണ്ടാകാത്ത വിധമാകും ക്രമീകരണം. ഭക്തർക്ക് പരിമിതമായ തോതിൽ നിവേദ്യങ്ങളും ഇന്ന് മുതൽ വിതരണം ഉണ്ടാകും.

ശ്രീകൃഷ്ണ ജയന്തി ഇന്ന്; ഗുരുവായൂരിൽ ആഘോഷങ്ങൾ ഇല്ലാതെ കണ്ണന്റെ പിറന്നാൾ ചടങ്ങുകൾ
ഗുരുവായൂർ ക്ഷേത്രം – ഫയൽ ചിത്രം